കണ്ണൂര്‍: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ നിരീക്ഷണത്തിലായി. വിമാനത്താവളത്തിലെത്തിയ പ്രവാസികളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയ ബസിലെ ഡ്രൈവർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഡ്രൈവര്‍ കണ്ണൂര്‍ ഡിപ്പോയില്‍ ഡ്യൂട്ടിക്കിടെ വിശ്രമിക്കാനായി ഇരുന്നിരുന്നു. ഇതേ തുടര്‍ന്നാണ് ജീവനക്കാരും നിരീക്ഷണത്തിലായത്.
സംഭവത്തെ തുടര്‍ന്ന് ഡ്രൈവര്‍ ഡ്യൂട്ടി നോക്കിയ ബസും ഓഫീസും അണുവിമുക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസിയിലെ രണ്ട് വെഹിക്കിള്‍ സൂപ്രവൈസര്‍മാരും നിരീക്ഷണത്തിലാണുള്ളത്. കണ്ണൂരില്‍ നാല് പേര്‍ക്കാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്. അതേസമയം കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെ കൊറോണ പടര്‍ന്ന മൂന്നു പേര്‍ക്ക് രോഗത്തിന്റെ ഉറവിടം കണ്ടെത്തി.
എന്നാല്‍ അയ്യന്‍കുന്ന് സ്വദേശിയായ ഗര്‍ഭിണിക്ക് കൊറോണ ബാധിച്ചത് എങ്ങനെയെന്ന് കണ്ടെത്താനായില്ല. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യവകുപ്പിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: