ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യോഗസ്ഥരെ കാണാതായി. ഇസ്ലാമാബാദിലെ ഹൈക്കമ്മീഷന് ഓഫീസ് ജോലി ചെയ്യുന്ന സിഐഎസ്എഫ് ഡ്രൈവറേയും ഉദ്യോഗസ്ഥനേയുമാണ് കാണാതായതെന്നാണ് വിവരം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ എട്ട് മണി മുതലാണ് ഇവരെ കാണാതായത്. ജോലിക്കിടെയാണ് സംഭവമുണ്ടായത്. രണ്ട് ദിവസം മുമ്പ് ഹൈക്കമ്മിഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഗൗരവ് അലുവാലിയ ഇസ്ലാമബാദിലെ ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി പാക് ചാരസംഘടനയായ ഐഎസ്ഐയുടെ രണ്ട് പ്രവര്‍ത്തകര്‍ വഴി തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.
കൂടാതെ ദല്‍ഹിയിലെ പാക് ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യോഗസ്ഥരെ ചാരവൃത്തി നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യ നാടുകടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് ഉദ്യോഗസ്ഥരെ കാണാതായിരിക്കുന്നത്.
സംഭവത്തില്‍ പാക്കിസ്ഥാന് സര്‍ക്കാരിനോട് ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്. അടിയന്തിര നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: