തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയും ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ പി.എ മുഹമ്മദ് റിയാസും വിവാഹിതരായി. ക്ലിഫ് ഹൗസില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ വരന്റെയും വധുവിന്റെയും കുടുംബങ്ങള്‍ മാത്രമാണ് പങ്കെടുത്തത്.
പി.എം. അബ്ദുള്‍ ഖാദര്‍ കെ.എം. അയിഷാബി ദമ്പതികളുടെ മകനാണ് പി.എ. മുഹമ്മദ് റിയാസ്. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയ മുഹമ്മദ് റിയാസ് സംസ്ഥാന നേതൃപദവിക്ക് ശേഷം 2017ലാണ് അഖിലേന്ത്യാ പ്രസിഡന്റാകുന്നത്. 2009ലെ പാര്‍ലെമന്റ് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് മത്സരിച്ചെങ്കിലും എം.കെ. രാഘവനോട് പരാജയപ്പെട്ടു. അബൂബക്കറിന്റെ (ലാവ്ലിന്) രാഷ്ട്രീയ ബിനാമിയാണെന്ന് മുഹമ്മദ് റിയാസെന്ന ആരോപണം ഉയര്‍ന്നിട്ടുള്ളതാണ്.
സ്പ്രിങ്കഌ ഡാറ്റാ കൈമാറ്റവുമായി ബന്ധപ്പെട്ട് വീണയുടെ ഐടി കമ്പനിയുടെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു. സ്പ്രിങ്കഌിന് ഇടനില നിന്നത് വീണയുടെ എക്സലോജിക് സൊല്യൂഷന് എന്ന കമ്പനിയാണെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്. അതിനിടയിലാണ് പുനര്‍വിവാഹ വാര്‍ത്ത പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: