നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തില്‍ 9-ാം വാര്‍ഡ് പുഷ്പകണ്ടത്ത് പട്ടിക ജാതി വിഭാഗത്തില്‍ പെട്ട പാറവിള വീട്ടില്‍ സിന്ധുവും ഭര്‍ത്താവ് മാണിയും ആണ് വര്‍ഷങ്ങളായി ഈ പ്ലാസ്റ്റിക് ഷെഡില്‍ മൂന്ന് കുട്ടികളുമായി കഴിയുന്നത്.
കൂലി പണിചെയ്ത് ഉപജീവനം നടത്തുന്ന ഇവര്‍ മഴ തുടങ്ങിയതോടെ വലയുകയാണ്. വെള്ളവും ശക്തമായ കാറ്റും കൂടി ആകുമ്പോള്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കീറി ചോര്‍ന്നൊലിക്കുന്ന വീടിന് അകവും പുറവും ഒരേപോലെയുള്ള അവസ്ഥയില്‍. കുഞ്ഞുങ്ങളെ നനയാതെ ഉറക്കാന്‍ പാടുപെടുകയാണിവര്‍.
കാറ്റില്‍ മേല്‍ക്കൂര പറന്നുപോകാതെ ഇരിക്കാന്‍ കമ്പികള്‍ കൊണ്ട് കെട്ടിയിരിക്കുന്നു. കാലങ്ങളായി മാറി മാറി വന്ന പഞ്ചായത്ത് ഭരണകര്‍ത്താക്കള്‍ തിരിഞ്ഞു നോക്കിയിട്ടില്ല. തങ്ങള്‍ ഗ്രാമസഭകളിലും നേരിട്ടും നല്കിയ പരാതികളും അപേക്ഷകളും പരിഗണിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു.
മൂത്ത മകള്‍ എംഎയ്ക്കും സിദ്ധാര്‍ഥ്, സിദ്ദ്ധാന്ത് എന്നിവര്‍ പുഷ്പ്പകണ്ടം ഗവ. എല്‍പി സ്കൂളില്‍ മൂന്നിലും ഒന്നിലുമായി പഠിക്കുന്നു. ഇവര്‍ക്ക് പഠിക്കാന്‍ ഫോണുകളോ മറ്റുപാധികളോ ഇല്ല. അടച്ചുറപ്പുള്ള ഒരു വീടിനുവേണ്ടി മുട്ടാത്ത വാതിലുകള്‍ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: