ചെറുതോണി: 2018ല്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തെ റോഡ് കാലവര്‍ഷമാരംഭിച്ചതോടെ ഇടിഞ്ഞുപോയി. പൈനാവ്-ഫ്ളവേഴ്സ് കോളനിയിലേക്കുള്ള റോഡാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞുപോയത്.
ഇതോടെ വാഹനഗതാഗതം പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലായിരിക്കയാണ്. റോഡ് ഇടിഞ്ഞുപോയത് രോഗികളായവര്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. 20 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
ഫ്ളവേഴ്സ് കോളനിയിലേക്ക് എത്താനുള്ള ഏക മാര്‍ഗ്ഗമാണ് കഴിഞ്ഞ ദിവസം തകര്‍ന്നുപോയത്. 2018ലെ പ്രകൃതിക്ഷോഭത്തില്‍ കോളനിയിലേക്കുള്ള റോഡിനോട് ചേര്‍ന്നുള്ള ഭാഗത്ത് നിന്ന് ഉരുള്പോട്ടലുണ്ടായിരുന്നു. അന്ന് റോഡിന്റെ അരിക് ഇടിഞ്ഞുപോയിരുന്നു. റോഡിന് സംരക്ഷണ ഭിത്തിനിര്മ്മാണമാരംഭിച്ചിരുന്നെങ്കിലും പൂര്‍ത്തീകരിച്ചിട്ടില്ല.
ഇതാണ് റോഡ് വീണ്ടും ഇടിയാന്‍ കാരണമെന്ന് നാട്ടകാര്‍ പറയുന്നു. പൈനാവ്-താന്നിക്കണ്ടം-മണിയാറന്‍കുടി റോഡില്‍ നിന്നാണ് ഫ്ളവേഴ്സ് കോളനിയിലേക്കുള്ള റോഡ് തിരിയുന്നത്. അന്നത്തെ ഉരുള്‍പൊട്ടലില്‍ പൈനാവ് മണിയാറന്‍കുടി റോഡും തകര്‍ന്നിരുന്നു. അടിന്തരമായി സംരക്ഷണഭിത്തി പൂര്‍ത്തീകരിച്ച് റോഡ് പുനര്‍ നിര്‍മ്മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: