കല്‍പ്പറ്റ:കോവിഡ് വ്യാപനത്തിന്റെ ഭീതിയില്‍ നില്‍ക്കുമ്പോഴും എടിഎമ്മുകളില്‍ സുരക്ഷാ മുന്‍കരുതലുകളില്ല. നഗരത്തിലുള്ള ചില എടിഎമ്മുകളില്‍ മാത്രമാണ് കൈകഴുകാനുള്ള സംവിധാനവും സാനിറ്റയ്സറുകളും വച്ചിരിക്കുന്നത്.
വ്യാപാര സ്ഥാപനങ്ങളില്‍ കൈ കഴുകാനായുള്ള വെള്ളവും സോപ്പും നിര്‍ബന്ധമാക്കിയപ്പോഴും മിക്ക എ ടി എമ്മു കളിലും ഇത്തരത്തിലുള്ള ഒരു സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. നൂറ് കണക്കിന് ആളുകള്‍ കയറിയിറങ്ങുന്ന എടിഎം കൗണ്ടറുകളില്‍ രോഗിയായ ഒരാള്‍ വന്നു പോയാല്‍ തന്നെ വലിയ തോതിലുള്ള പ്രതിസന്ധിയായിരിക്കും ആരോഗ്യ മേഖലക്ക് സംഭവിക്കുക.
ആരോഗ്യ പ്രവര്‍ത്തകരും നിയമപാലകരും ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിച്ചില്ലെങ്കില്‍ സമൂഹ വ്യാപനംപോലുള്ള അവസ്ഥക്ക് പ്രഭവകേന്ദ്രമായി എടിഎമ്മുകള്‍ മാറാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: