മാനന്തവാടി; പിക്കപ്പ് ഡ്രൈര്‍ ജോലിയിലൂടെ ഏഴംഗ കുടുംബം പുലര്‍ത്തിയിരുന്ന കണിയാരം കൊളവേലില്‍ ഷാജിയുടെ ജീവന് ഇന്ന് കരുണയുള്ളവരുടെ കടാക്ഷത്തിനായി കാത്തിരിക്കുയാണ്. കരള്‍രോഗം പിടിപെട്ട് ചികിത്സയില്‍ കഴിയുന്ന ഷാജിയുടെ ജീവന് നിലനിര്‍ത്താന്‍ ഇപ്പോള്‍ ഓരോ ആഴ്ചയിലും ആയിരങ്ങളാണ് ചികിത്സക്കായി ആവശ്യമായി വരുന്നത്.
അസുഖം പൂര്‍ണ്ണമായും ഭേദമാവണമെങ്കില്‍ 25 ലക്ഷത്തോളം രൂപ ചിലവഴിച്ച് കരള്‍മാറ്റ ശസ്ത്രക്രിയ ചെയ്യണംഡ്രൈര് ജോലിയെടുത്ത് നിത്യച്ചിലവിനുള്ള വരുമാനം കണ്ടെത്തുന്ന ഷാജിക്ക് ഇപ്പോഴത്തെ ചികിത്സാചിലവ് പോലും കണ്ടെത്താനാവാതെ പ്രയാസത്തിലാണ് കഴിയുന്നത്. രോഗിയായ മാതാപിതാക്കളും ഭാര്യയും യു പി സ്കൂളുകളില്‍ പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികളുമാണ് ഷാജിയുടെ തണലില്‍ ജീവിക്കുന്നത്.
ചികിത്സക്കും ശസ്ത്രക്രിയക്കും യാതൊരു നിര്വ്വാഹവുമില്ലാത്തതിനെ തുടര്‍ന്ന് മാനന്തവാടി മുന്‍സിപ്പല്‍ ചെയര്മാന് വി ആര് പ്രവീജ് ചെയര്‍മാനും കുറ്റിമൂല സെന്റ്സേവ്യര്‍ ചര്‍ച്ച് വികാരി ഫാ.ജോര്‍ജ്ജ് കണ്‍വീനറുമായി നിശ്ചയിച്ചു കൊണ്ട് ചികിത്സാസഹായകമ്മറ്റി രൂപീകരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കമ്മറ്റിയുടെ പേരില്‍ ജില്ലാ സഹകരണബേങ്കില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.അക്കൗണ്ട് നമ്പര്‍130051201020176,ഐ എഫ് എസ് സിFDRL’0’WDCB 01.നിര്‍ധന കുടുംബത്തിന്റെ അത്താണിയായ കുടുംബനാഥന്റെ ചികിത്സക്കായി സുമനസ്സുകള്‍ സഹായിക്കണമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: