കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിസം വീണ്ടും ശക്തമായി. പശ്നങ്ങള്‍ പറഞ്ഞു തീര്‍ത്ത് സംഘടനയെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശക്തമാക്കാനായി കെപിസിസി നിയോഗിച്ച ജില്ലയുടെ സംഘടന ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെ ഡിസിസി പ്രസിഡണ്ട് ഹക്കിം കുന്നില്‍ ഉള്‍പ്പെടെ രംഗത്തെത്തി.. കൊല്ലം ജില്ലക്കാരനായ ജി.രതികുമാറിനാണ് ജില്ലയുടെ സംഘടന ചുമതല കാസര്‍കോട് എം.പി. രാജ്മോഹന്‍ ഉണ്ണിത്താനും കൊല്ലം ജില്ലക്കാരനാണ്. രാജ്മോഹന്‍ ഉണ്ണിത്താന് ആധിപത്യമുറപ്പിക്കുന്നതിന്റെ ഭാഗമായാണ് രതികുമാറിന്റെ രംഗപ്രവേശമെന്നാണ് നാട്ടുകാരായ കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.നേരത്തെ കാസര്‍കോട് നടന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഏറെ കുറെ അവസാനിച്ചെന്ന് സംസ്ഥാന നേതൃത്വം ആശ്വസിച്ചിരിക്കുന്ന സാഹചര്യത്തിലാണ് രതികുമാറിനെ ജില്ലയുടെ ചുമതലകളില്‍ നിന്ന് മാറ്റണമെന്ന പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്
ജില്ലയിലെ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്ലോക്ക് തലം വരെ പുന:സംഘടന നടത്താന്‍ ഡിസിസി യോഗത്തില്‍ പഖ്യാപിച്ചിരുന്നു.തീരുമാനം ഉണ്ണിത്താന് അനുകൂലികള്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചതിനെതിരെ ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.ഡിസിസി യോഗത്തില്‍ ചേരിതിരിഞ്ഞ് വാക്കേറ്റംഉണ്ടായി.
ഉണ്ണിത്താന്റെ നേതൃത്വത്തില്‍ ചില മുതിര്‍ന്ന നേതാക്കളെ മാത്രം വിളിച്ച് കൂട്ടി നടത്തിയ യോഗത്തില്‍ പുന:സംഘടന തീരുമാനിച്ചതാണ് അംഗങ്ങളെ ചോടിപ്പിച്ചത്. ഡിസിസിയെ നോക്കുക കുത്തിയാക്കി പാര്‍ട്ടിയെ അടക്കി ഭരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. പ്രധാന പ്രാദേശിക നേതാക്കളെ മുഴുവന്‍ അവഗണിച്ച് ഉണ്ണിത്താന് അനുകൂലികളെ മാത്രം ഭാരവാഹികളാക്കി ജില്ലയില്‍ ആധിപത്യം സ്ഥാപിക്കാനാണ് രതികുമാറിനെ കൂട്ടുപിടിച്ച് എം.പി.ശ്രമിക്കുന്നതെന്നാണ് നേതാക്കള്‍ കരുതുന്നത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥിയായി ഉണ്ണിത്താനെത്തിയതിനെതിരെ ജില്ലാ കമ്മറ്റി രംഗത്ത് വന്നിരുന്നു.അതിന്റെ മധുരപ്രതികാരമാണ് ഇത്തവണ സംസ്ഥാന പുന:സംഘടന സമയത്ത് കാസര്‍കോട്ടെ ആരെയും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതെന്ന മുറുമുറുപ്പ് പാര്‍ട്ടിക്കകത്ത് ശക്തമാണ്. കഴിഞ്ഞ തവണ ജനറല്‍ സെക്രട്ടറിയായിരുന്ന കെ.പി.കുഞ്ഞിക്കണ്ണനും സ്ഥാനമില്ല.
കോണ്‍ഗ്രസ്സിന് എംപിയോ എംഎല്‍എയോ പോലുമില്ലാത്ത സംഘടനാരപരമായി താഴെ തട്ടില്‍ തകര്‍ന്ന് കിടക്കുന്ന കൊല്ലം ജില്ലയില്‍ നിന്ന് നിലവില്‍ 10 കെപിസിസി ജനറല്‍ സെക്രട്ടറിമാരുണ്ട്. സംഘടനയെ പിന്നോട്ട് നയിച്ച കൊല്ലത്തുകാരനായ രതികുമാറും, ഉണ്ണിത്താനും കാസര്‍കോട് വന്ന് സംഘടനയെ നയിക്കുന്നതിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: