കാഠ്മണ്ഡു: അന്താരാഷ്ട്ര മര്യാദകള്‍ ലംഘിച്ച് ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ ഭൂപടത്തിന് നേപ്പാള്‍ ഉപരിസഭ അംഗീകാരം നല്കി. ഇനി ഭരണഘടന ഭേദഗതി വരുത്തിയാല്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ നേപ്പാളിന്റെ ഭാഗമാക്കി അവര്‍ അംഗീകാരം നല്‍കും.
ഇന്ത്യ 1969 മുതല്‍ സ്ഥാപിച്ചിട്ടുള്ള സൈനിക പോസ്റ്റുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് നേപ്പാള്‍ പുതിയ ഭൂപടം തയ്യാറാക്കിയിരിക്കുന്നത്. ഇതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് അംഗീകാരം നല്‍കിയതെന്നാണ് പാര്‍ലമെന്ററി കാര്യമന്ത്രി ഡോ. ശിവ്മായ തുംബാഹാന്‍പേ അറിയിച്ചത്. എന്നാല്‍ വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഒലിയുടെ ഭാഗത്തു നിന്നും തൃപ്തികരമായ ഉത്തരം ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
വിഷയം സംബന്ധിച്ച ചോദ്യങ്ങള്‍ എഴുതി നല്കാന് നേപ്പാള്‍ പാര്‍ലമെന്റ് പ്രധാനമന്ത്രിക്ക് 72 മണിക്കൂര്‍ സമയം നല്‍കിയിട്ടുണ്ട്. അതേസമയം ഇന്ത്യ ചൈനയ്ക്കെതിരെ നടപടികള്‍ ശക്തമാക്കിയത് നേപ്പാളിനെ ഭയത്തിലാഴ്ത്തിയിരുന്നു. ഭൂപ്രദേശം സംബന്ധിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും, കൂടിയാലോചിച്ച് നടപടികള്‍ സ്വീകരിക്കാമെന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
1962ല്‍ ചൈനയുമായുള്ള യുദ്ധത്തിനിടെ 17 പോസ്റ്റുകളാണ് നേപ്പാള്‍ ഭരണകൂടവുമായി ചേര്‍ന്ന് ഇന്ത്യ സ്ഥാപിച്ചത്. യുദ്ധാനന്തരം കാളീ നദീതീരത്തെ പോസ്റ്റുകളില്‍ ഇന്ത്യയുടെ പരമ്പരാഗത അതിര്‍ത്തിയിലേത് മാറ്റിയിരുന്നില്ല. കാലാപാനി, ലിപൂലേക് ചുരം, ലിംപിയാധുര എന്നീ മേഖലകളിലെ പോസ്റ്റുകള്‍ നിലനില്‍ക്കേയാണ് നേപ്പാള്‍ അതേ പ്രദേശത്തെ ഉള്‍പ്പെടുത്തി ഭൂപടം മാറ്റിവരച്ചത്.
നേപ്പാളിന്റെ നടപടി സശ്രദ്ധം നിരീക്ഷിക്കു കയാണെന്നും തികച്ചും അപലപനീയമായ നടപടിക്രമമാണ് നടന്നിരിക്കുന്നത്. ചരിത്രപരമായ വസ്തുതകളൊന്നും നേപ്പാള്‍ പരിശോധിച്ചിട്ടില്ല. വിശദമായി പഠിച്ചുവേണം ഇത്തരം കാര്യങ്ങളില്‍ നടപടി സ്വീകരിക്കാന്‍ എന്നാല്‍ നേപ്പാള്‍ അതൊന്നും കണക്കിലെടുക്കാതെയാണ് നടപടിയെന്ന് വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: