തിരുവനന്തപുരം: കേരളത്തില്‍ കൊറോണയുടെ സാമൂഹ്യവ്യാപനത്തിന് സാധ്യതയുണ്ടെന്ന മുന്നറിയപ്പുമായി ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. കേരളത്തില്‍ ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം സമൂഹവ്യാപനം നടന്നിട്ടില്ല. വിദേശത്തുനിന്നും അന്യ ജില്ലകളില്‍ നിന്നും ആളുകള്‍ വരികയും പോസിറ്റീവ് കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സമൂഹവ്യാപനത്തിന് സാധ്യതയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനം സമൂഹവ്യാപനത്തിന്റെ വക്കിലാണെന്നും ഷൈലജ പറഞ്ഞു.
ഇതുവരെയുള്ള ചിട്ടയായ പ്രവര്ത്തനങ്ങള്ക്കൊണ്ട് സാമൂഹ്യവ്യാപനത്തെ ചെറുക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മറ്റു രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വന്‍ തോതില്‍ സാമൂഹവ്യാപനം ഉണ്ടായതായി കാണാം.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം പത്തു ശതമാനം ആളുകള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇത് അഞ്ച് ശതമാനമാക്കി കുറയ്ക്കാന്‍ കഴിഞ്ഞാല്‍ നാം രക്ഷപ്പെട്ടു. അതിനുള്ള കൂട്ടായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നുവരുന്നത്. അതേസമയം 30 ശതമാനത്തില്‍ കൂടുതലായാല്‍ വളരെയേറെ ഭയക്കണമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: