ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്ത് കൊറോണ വൈറസ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇടപെട്ട് കേന്ദ്രം. സംസ്ഥാന സര്ക്കാരിനാല് ഉള്ക്കൊള്ളാവുന്നതിനുമപ്പുറത്തേക്ക് സ്ഥിതിഗതികള്‍ മാറിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് എന്നിവര്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവളുമായി ചര്‍ച്ച നടത്തി.
കൊറോണ രോഗികളെ ചികിത്സിക്കുന്നതിന് ദല്‍ഹി സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ പര്യാപ്തമല്ലായെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കേന്ദ്ര സഹായങ്ങള്‍ അമിത്ഷാ കൂടിക്കാഴ്ചയ്ക്കു ശേഷം പ്രഖ്യാപിച്ചു. റെയില്‍വെ നിര്‍മ്മിച്ചു നല്കിയ പ്രത്യേക സജ്ജീകരണങ്ങളുള്ള 500 കോച്ചുകള്‍ നല്‍കുമെന്ന് അമിത്ഷാ പറഞ്ഞു. വെന്റിലേറ്ററുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, പള്‍സ് ഓക്സിമീറ്ററുകള്‍ എന്നിവ ദല്‍ഹി സര്‍ക്കാരിന് എത്തിച്ചു നല്‍കുമെന്നും അദേഹം വ്യക്തമാക്കി.
വരുന്ന രണ്ടു ദിവസങ്ങളില്‍ ദല്‍ഹിയിലെ കൊറോണ പരിശോന ഇരട്ടിയാക്കാനും ശേഷം ആറു ദിവസങ്ങള്‍ക്കുള്ളില്‍ ഇത് മൂന്നിരട്ടിയാക്കാനും കേന്ദ്രം തീരുമാനിച്ചതായി അമിത് ഷാ പറഞ്ഞു. കേന്ദ്ര സര്‍ക്കാരുമായി നടത്തിയ യോഗം വളരെ ഫലപ്രദമായിരുന്നുവെന്ന് ദല്‍ഹി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. കൊറോണ വൈറസിനെതിരെ ഒരുമിച്ചു പോരാടുമെന്നും അതിനായി സുപ്രധാന തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും അദേഹം ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: