തിരുവനന്തപുരം: ഒടുവില്‍ പിണറായി വിജയന് സര്‍ക്കാരും ആധാര്‍ അംഗീകരിച്ചു. ഇനി സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ ആധാര്‍ മുഖ്യ ആധാരമാക്കും. ആള്‍മാറാട്ടം തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ നടപടി. ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഒരുമാസത്തിനകം അവരുടെ പിഎസ്സി ഒറ്റത്തവണ രജിസ്ട്രേഷന് പ്രൊഫൈലില്‍ ആധാറുമായി ബന്ധിപ്പിക്കമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
ഒറ്റത്തവണ രജിസ്ട്രേഷന് പ്രൊഫൈലില്‍ ആധാറുമായി ബന്ധിപ്പിച്ചുവെന്ന്് നിയമനാധികാരികള്‍ ഉറപ്പുവരുത്തണം.ജോലിയില്‍ പ്രവേശിച്ച് ഇതിനകം നിയമനപരിശോധന (സര്‍വീസ് വെരിഫിക്കേഷന്) പൂര്‍ത്തിയാക്കാത്തവരും പിഎസ്സിയിലെ അവരുടെ പ്രൊഫൈലില്‍ ആധാറുമായി ബന്ധിപ്പിക്കണം. നിയമനപരിശോധന സുരക്ഷിതമാക്കാനും തൊഴില്‍തട്ടിപ്പ് തടയാനും സര്‍ക്കാര്‍ജോലിക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് പിഎസ്സി സെക്രട്ടറി കത്തുനല്‍കിയിരുന്നു.
ഇതനുസരിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ആള്‍മാറാട്ടത്തിലൂടെയുള്ള തൊഴില്‍തട്ടിപ്പ് തടയുകയാണ് ലക്ഷ്യം. നേരത്തെ ആധാറിനെതിരെ സിപിഎം നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് സുരക്ഷിതമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരിയും നേരത്തെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: