കൊച്ചി: ഏത് ആശുപത്രിയിലെയും ഏത് തരം ശസ്ത്രക്രിയകള്‍ക്കും കൊറോണ പരിശോധന നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. ഇതോടെ ശസ്ത്രക്രിയയ്ക്ക് ചെലവേറും. ജൂണ്‍ മൂന്നിന് ഇറക്കിയ പുതുക്കിയ മാര്ഗദര്ശനങ്ങളിലാണ് പുതിയ വ്യവസ്ഥ.
അടിയന്തര ശസ്ത്രക്രിയയ്ക്ക് മാത്രമല്ല, ഏതു ചെറു ശസ്ത്രക്രിയയ്ക്കും ഇനി മുതല്‍ കൊറോണ പരിശോധന നിര്‍ബന്ധമാണ്. അതായത്, ഒരു ചെറിയ പരുവോ മുഴയോ നീക്കം ചെയ്യണമെങ്കില്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടതിനേക്കാള്‍ ചെലവാണ് കൊറോണ പരിശോധനയ്ക്ക് വേണ്ടിവരിക. ആറായിരം രൂപവരെ സ്വകാര്യ ലാബുകള്‍ പരിശോധനയ്ക്ക് ഈടാക്കുന്നു. പരിശോധന സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്താനുള്ള സംവിധാനങ്ങള്‍ വ്യാപകമായിട്ടില്ല. സര്‍ക്കാര്‍ സന്നദ്ധവുമല്ല. ഈ സാഹചര്യത്തില്‍ സ്വകാര്യ ലാബുകളില്‍ പരിശോധന നടത്തി ഫലമവുമായി വേണം ചികിത്സയ്ക്ക് ചെല്ലാന്‍.
ലോകത്താകെയും ഏറ്റവും കൂടുതല്‍ നടക്കുന്ന ശസ്ത്രക്രിയ കാറ്ററാക്ട് ആണ്. ഇന്ന് കേരളത്തില്‍ ശരാശരി 5000 കാറ്ററാക്ട് ശസ്ത്രക്രിയകളുണ്ട്. ഇവര്‍ക്കെല്ലാം യഥാ സമയം പരിശോധന നടത്താന്‍ സംവിധാനം സംസ്ഥാനത്തായിട്ടില്ല. ഇതിന് വരുന്ന ചെലവ് കണക്കാക്കിയാല്‍ മാസം 90 കോടി രൂപ ജനങ്ങളില്‍നിന്ന് പോകും. പണമില്ലാത്തതിന്റെ പേരില്‍ ശസ്ത്രക്രിയ മാറ്റിവച്ചാല്‍ അന്ധതയുടെയും അന്ധരുടെയും എണ്ണം കൂടും. ഈ സാഹചര്യത്തില്‍ ബദല്‍ സംവിധാനങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതി അവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: