Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പോലീസ്പിക്കറ്റ് സാമൂഹ്യവിരുദ്ധർ തകർത്തു; സാമുദായിക സംഘർഷത്തിന് ശ്രമം

സംഘർഷ സാധ്യതയുള്ള സ്ഥലമായതിനാലാണ് ഇവിടെ പോലീസ് പിക്കറ്റ് സ്ഥാപിച്ചത്. എന്നാൽ നാലുമാസത്തോളമായി ഇവിടെ പോലീസിനെ നിയോഗിച്ചിട്ടില്ല. പൊഴികടന്നെത്തിയവരാണ് അക്രമത്തിന് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 11:43 am IST
in Thiruvananthapuram
സാമൂഹ്യ വിരുദ്ധർ തകർത്ത ഇടയാർ കുന്നുമണലിലെ പോലീസ് എയ്ഡ്‌പോസ്റ്റ്

സാമൂഹ്യ വിരുദ്ധർ തകർത്ത ഇടയാർ കുന്നുമണലിലെ പോലീസ് എയ്ഡ്‌പോസ്റ്റ്

തിരുവനന്തപുരം: ഇടയാർ കുന്നുമണലിൽ പോലീസ് പിക്കറ്റ് കഴിഞ്ഞദിവസം സാമൂഹ്യവിരുദ്ധർ അടിച്ചു തകർത്തു. സാമുദായിക സംഘർഷത്തിന് വഴിയൊരുക്കാനുള്ള ശ്രമമെന്ന് നാട്ടുകാർ. സംഘർഷ സാധ്യതയുള്ള സ്ഥലമായതിനാലാണ് ഇവിടെ പോലീസ് പിക്കറ്റ് സ്ഥാപിച്ചത്. എന്നാൽ നാലുമാസത്തോളമായി ഇവിടെ പോലീസിനെ നിയോഗിച്ചിട്ടില്ല. പൊഴികടന്നെത്തിയവരാണ് അക്രമത്തിന് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്. ജൂൺ 11ന് നടന്ന ആക്രമത്തിന് പിന്നിലുള്ളവരെ പിടികൂടാൻ പോലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.

പതിനൊന്നിന് ഉച്ചയോടെയാണ് കുന്നുമണലിലെ പോലീസ് പിക്കറ്റ് അക്രമികൾ അടിച്ചു തകർത്തത്. അടിച്ചുപൊട്ടിക്കുന്ന ശബ്ദം നാട്ടുകാർ കേട്ടെങ്കിലും വള്ളം നന്നാക്കുന്നതെന്നാണ്  ആദ്യം കരുതിയത്. പിന്നീടാണ് പോലീസ് പിക്കറ്റാണ് തകർത്തതെന്ന് മനസിലാക്കുന്നത്.  

പോലീസുകാർ ഉപയോഗിച്ചിരുന്ന കട്ടിലും കസേരയും മേശയുമെല്ലാം അക്രമികൾ അടിച്ചുതകർത്തു. ഫാൻ ഉപയോഗിക്കാൻ ആകാത്തവിധം നശിപ്പിച്ചു. കൃത്രിമ തടി കൊണ്ടുള്ള ചുമരുകൾ എല്ലാം പാടെ തകർത്തു.  

സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് പിക്കറ്റ് സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ നാലുമാസമായി ഇവിടെ പോലീസിനെ നിയോഗിച്ചിട്ടില്ല. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ പോലീസിനെ വിനിയോഗിക്കേണ്ടി വന്നതിനാലാണ് ഇവിടെ പോലീസുകാരെ ഡ്യൂട്ടിക്കിടാൻ കഴിയാത്തത് എന്നാണ് പോലീസ് പറയുന്നത്. ഈ അവസരം മുതലെടുത്താണ് സാമൂഹ്യവിരുദ്ധർ പൊഴികടന്ന് ഇവിടെയെത്തുന്നത്. ചീട്ടുകളിക്കും മദ്യപാനത്തിനുമുള്ള കേന്ദ്രമാക്കി ഇവിടം മാറ്റുകയായിരുന്നു.  

സമീപത്തെ പുരയിടത്തിലെ തെങ്ങുകളിലെ കരിക്കും തേങ്ങയും നഷ്ടപ്പെടുന്നതും പതിവാണ്. പൂന്തുറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലത്തെത്തിയിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ദ്ധരും എത്തി പരിശോധിച്ചു.

പാർവതിപുത്തനാർ കടലിൽ പതിക്കുന്ന 300 മീറ്ററോളം ഭാഗം മണൽ നിറഞ്ഞു കിടക്കുന്ന പൊഴിയിലൂടെയാണ് സാമൂഹ്യവിരുദ്ധർ കുന്നുമണലിൽ എത്തുന്നത്. 2013ൽ ഇടയാറിൽ പൂന്തുറ നിന്നും പൊഴി കടന്നെത്തിയ അക്രമി സംഘം 30 ഓളം വീടുകൾ അടിച്ചുതകർത്തിരുന്നു.  

ആ കേസുകൾ ഇന്നും നിലനിൽക്കുകയുമാണ്. ആ സംഭവത്തിനു ശേഷമാണ് ഇവിടെ സ്ഥിരമായി പോലീസ് പിക്കറ്റ് സ്ഥാപിച്ചത്. നാലുപോലീസുകാർ അന്നുമുതൽ ഇവിടെ ഡ്യൂട്ടിയ്‌ക്കുണ്ടായിരുന്നു. നിലവിൽ പോലീസ് പിക്കറ്റ് ഇല്ലാത്തതാണ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങാൻ കാരണം. എത്രയും വേഗം പോലീസ് പിക്കറ്റ് പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  

Tags: പോലീസ്Clash
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

Kerala

ഇടുക്കിയില്‍ വഴിത്തര്‍ക്കം കൂട്ടയടിയില്‍ കലാശിച്ചു,9 പേര്‍ക്ക് പരിക്ക്

Kerala

ഷോപ്പിംഗ് മാളില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്ത പൊലീസുകാരനെതിരായ കേസ് പിന്‍വലിച്ചേക്കും

Kerala

തെന്മലയില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ സ്ത്രീകളെ അസഭ്യം പറഞ്ഞു യുവാക്കള്‍, തല്ലിയോടിച്ച് നാട്ടുകാര്‍

Kerala

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച പൊലീസുകാരനെതിരെ കേസെടുത്തതില്‍ സേനയില്‍ വന്‍ പ്രതിഷേധം, സുരേഷ് ഗോപിയുടെ മാസ് ഡയലോഗ് സ്റ്റാറ്റസാക്കി പൊലീസുകാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.