കുന്ദമംഗലം: പൂവാട്ടുപറമ്പില്‍ പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതികളായ ഇരട്ട സഹോരങ്ങള്‍ സമാനമായ മറ്റൊരു കേസില്‍ കൂടി പ്രതികളാണെന്ന് പോലീസ്. ഇതിനെതുടര്‍ന്ന് ഇവര്‍ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.
എന്നാല്‍ ഇവര്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. പൂവാട്ടുപറമ്പില്‍ കച്ചവടം നടത്തുന്ന അസ്ഹര്‍ അലി, ഇരട്ട സഹോദരന് അക്ബര്‍ അലി എന്നിവരാണ് ഒളിവില്‍ പോയത്.
ഇവരെ പിടികൂടാന്‍ വീട്ടിലും പരിസരങ്ങളിലുമെല്ലാം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് മെഡിക്കല്‍ കോളേജ് സിഐ സിനു തോമസ് പറഞ്ഞു. സംഭവത്തില്‍ പ്രതികളുടെ പങ്ക് തെളിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായും ഉടന്‍ പിടികൂടുമെന്നും സിഐ വ്യക്തമാക്കി.
അതേസമയം പ്രതികളില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്. മിഠായി വാങ്ങാനെത്തിയ പതിനൊന്നുവയസ്സുകാരനെ കച്ചവടക്കാരന് മധുരം നല്കി കടയുടെ പിറകില്‍ കൊണ്ടുപോയി പീഡിപ്പിക്കുകകയായിരുന്നു. തുടര്‍ന്ന് പളളിയിലും മറ്റും കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയുണ്ട്.
പ്രതികളെ മഹല്ലില്‍ നിന്ന് പുറത്താക്കി
കുന്ദമംഗലം: പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതികളായ ഇരട്ട സഹോരങ്ങളെ മഹല്ലില്‍ നിന്ന് പുറത്താക്കി. സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിലാണ് പുറത്താക്കല്‍ വിവരം. മഹല്ല് ജമാ-അത്തെ മുസ്ലീം കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി വി.പി. മൊയ്തിന്റെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്.
മഹല്ല് നിവാസികളായ അസ്ഹര്‍ അലി, അക്ബര്‍ അലി എന്നിവര്‍ പതിനൊന്നുവയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പരാതി കമ്മറ്റിക്ക് മുമ്പാകെ വന്നു. കമ്മറ്റി അത് അന്വേഷിച്ചപ്പോള്‍ വസ്തുതതയാണെന്ന് ബോധ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പ്രാഥമികാംഗത്വത്തില്‍ നിന്ന് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പുറത്താക്കുന്നതെന്ന് അറിയിപ്പിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: