ബദിയടുക്ക: ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറി വാക്കു തര്‍ക്കത്തിനിടെ യു.ഡി ക്ലര്‍ക്കിന്റെ മുഖത്ത് തുപ്പിയെന്ന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ധാരണയായതായി സൂചന. ബദിയടുക്കയിലെ ലീഗ് നേതാവും ജീവനക്കാരനെ തുപ്പിയ സെക്രട്ടറിയും മര്‍ദ്ദനമേറ്റ ക്ലര്‍ക്കും എംഎല്‍എയുടെ നേതൃത്വത്തില്‍ കാസര്‍കോട് നടത്തിയ ചര്‍ച്ചയിലാണ് ധാരണയാതെന്നാണ് ജീവനക്കാര്‍ പറയുന്നത്.
സര്‍ക്കാറിനും ജീവനക്കാര്‍ക്കും സമൂഹമധ്യത്തില്‍ അപമാനം വരുത്തിവെച്ച പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാതെ സംഭവം ഒതുക്കി തീര്‍ക്കാനുള്ള അധികൃതരുടെ ശ്രമം ജീവനക്കാര്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിന് ഇടയാക്കിയിരിക്കുകയാണ്.
ജീവനക്കാരന് പരാതിയുമായി സമീപിച്ചിട്ടില്ലെന്ന ന്യായം പറഞ്ഞ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സെക്രട്ടറിക്കെതിരെ നടപടിയൊന്നും സ്വീകരിക്കാത്തത് ജീവനക്കാരുടെ പ്രതിഷേധത്തിന് കാരണായിട്ടുണ്ട്. പോലീസില്‍ പരാതി നല്കി 48 മണിക്കൂര്‍ കഴിഞ്ഞതിനാല്‍ പരാതിക്കാരന് ഇനി സ്റ്റേഷനില്‍ നല്കിയ പരാതി പിന്‍വലിക്കാനാവില്ലെന്ന നിയമപ്രശ്നമുള്ളതായി ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നതായി പറയുന്നു.
പോലീസ് ചാര്‍ജ്ജ് ഷീറ്റ് നല്കുമ്പോള് കേസ് തള്ളിപ്പോകുന്ന തരത്തില്‍ കുറ്റപത്രം എഴുതിക്കാമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ്സ് നേതാവ് ഉറപ്പ് നല്‍കിയതായും സൂചനയുണ്ട്. എന്നാല്‍ പഞ്ചായത്തിനെയും ജീവനക്കാരെയും ജനങ്ങളുടെ ഇടയില്‍ നാറ്റിച്ചവരെ വെള്ളപൂശാനനുവദിക്കരുതെന്ന ആവശ്യവുമായി മറ്റ് ജീവനക്കാര്‍ രംഗത്ത് വന്നത് നേതാക്കളെ കുഴക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: