കോഴിക്കോട്: ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ആരോഗ്യ പ്രവര്‍ത്തകനും, വിമാനത്താവള ജീവനക്കാരനും. ഇവരുള്‍പ്പെടെ 12 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര് വിദേശത്ത് നിന്നും (കുവൈത്ത് 3, സൗദി 2, ദുബൈ 2, റഷ്യ 1) രണ്ട് പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര, ചെന്നൈ ഒന്നു വീതം) വന്നവരാണ്.
കുതിരവട്ടം സ്വദേശിയായ (26). കരിപ്പൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വിമാനത്താവളത്തിലെ പ്രധാന ചുമതലക്കാരടക്കം 35 പേര് നിരീക്ഷണത്തിലായി. കക്കോടി സ്വദേശിയായ നഴ്സ്നാണ് (26) ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്ത്തകന്. ഇദ്ദേഹം 108 ആംബുലന്‍സിലെ ജീവനക്കാരനായിരുന്നു.
അത്തോളി സ്വദേശി (36) ജൂണ്‍ 10 നാണ് കുവൈത്തില്‍ നിന്നു കരിപ്പൂരിലെത്തിയത്. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ജൂണ്‍ 10 ന് റിയാദില്‍ നിന്നു കരിപ്പൂരിലെത്തിയ തലക്കുളത്തൂര്‍ എടക്കര സ്വദേശിക്കും (47) ഇന്നലെ രോഗം സ്ഥിരീകരിച്ചു
പെരുവയല്‍ വെളളിപറമ്പ് സ്വദേശി (51). മേയ് 26 നാണ് റിയാദില്‍ നിന്നു കരിപ്പൂരിലെത്തിയത്. നൊച്ചാട് സ്വദേശി (48) മേയ് 26 ന് ദുബായിയില്‍ നിന്നു കൊച്ചിയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഏറാമല സ്വദേശികളായ രണ്ടു പേര് ജൂണ്‍ 11 ന് കുവൈത്തില്‍ നിന്ന് കണ്ണൂരിലെത്തി. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്
ഒഞ്ചിയം സ്വദേശിനി (48) മേയ് 20 ന് റഷ്യയില്‍ നിന്നു തിരുവനന്തപുരത്തെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ വീട്ടില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. ഒഞ്ചിയം സ്വദേശി (59). ജൂണ്‍ 11 ന് ദുബായിയില്‍ നിന്നാണ് കോഴിക്കോട്ടെത്തി.
കൂടരഞ്ഞി സ്വദേശിനി (23). ജൂണ്‍ അഞ്ചിന് മഹാരാഷ്ട്രയില്‍ നിന്നു ട്രെയിന്‍ മാര്‍ഗ്ഗം കോഴിക്കോട്ടെത്തി. കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. പുറമേരി സ്വദേശി (42). മേയ് 29 ന് ചെന്നൈയില്‍ നിന്നു സ്വന്തം വാഹനത്തില്‍ വടകരയിലെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 9 ന് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന ഓമശ്ശേരി സ്വദേശി (55 വയസ്സ്), അത്തോളി സ്വദേശി (42) എന്നിവരാണ് രോഗമുക്തി നേടിയത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 149 ഉം രോഗമുക്തി നേടിയവര്‍ 59 ഉം ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: