കോട്ടയം: സംസ്ഥാനത്ത് സപ്ലൈകോ വഴി സംഭരിച്ച നെല്ലിന്റെ സംഭരണവില ഇനി വിതരണം ചെയ്യാനുള്ളത് 210.94 കോടി രൂപ. സംസ്ഥാനത്ത് ആകെ 1898.5 കോടിരൂപയുടെ നെല്ലാണ് ഈ സീസണില്‍ സപ്ലൈകോ കര്‍ഷകരില്‍ നിന്നും സംഭരിച്ചിരിക്കുന്നത്. ഇതില്‍ 1687.56 കോടി രൂപ ഇതിനോടകം ബാങ്കുകള്‍ വഴി കര്‍ഷകരുടെ അക്കൗണ്ടുകളില്‍ എത്തിക്കഴിഞ്ഞു. ഇനി സംഭരണ വിലയിനത്തില്‍ വിതരണം ചെയ്യാനുള്ളത് 210.94 കോടി രൂപയാണ്.
ഒരു കിലോഗ്രാം നെല്ലിന് 26.95 രൂപ നിരക്കിലാണ് സപ്ലൈകോ സംഭരിക്കുന്നത്. ഒരു കിലോ നെല്ലിന് കേന്ദ്ര സര്‍ക്കാര്‍ 18.15 രൂപയും സംസ്ഥാന സര്‍ക്കാര്‍ 8.80 രൂപയുമാണ് നല്‍കുന്നത്. സപ്ലൈകോയുടെ ചരിത്രത്തിലെ റെക്കോഡ് നെല്ലുസംഭരണമാണ് ഇക്കുറി നടത്തിയിരിക്കുന്നത്. ഇത്തവണത്തെ നെല്ലുസംഭരണം ഏഴുലക്ഷം ടണ്ണിന് മുകളിലെത്തി. ഈ സീസണില്‍ 700128 ലക്ഷം ടണ്‍ നെല്ലാണ് സംഭരണം നടത്തിയിരിക്കുന്നത്.
ഈ കണക്ക് ഇനിയും ഉയരുമെന്നാണ് സപ്ലൈകോ അധികൃതര്‍ പറയുന്നത്. കാരണം, സംസ്ഥാനത്തിന്റെ ചിലയിടങ്ങളില്‍ ഇപ്പോഴും നെല്ലുസംഭരണം പൂര്‍ത്തിയായിട്ടില്ല. പാലക്കാടുനിന്നും 2.94 ലക്ഷം ടണ്ണും, ആലപ്പുഴയില്‍ നിന്നും 1.74 ലക്ഷം ടണ്ണും, തൃശൂരില്‍ നിന്നും ഒരു ലക്ഷം ടണ്‍ നെല്ലുമാണ് സപ്ലൈകോ സംഭരിച്ചിരിക്കുന്നത്. 2018- 19 സീസണില്‍ സപ്ലൈകോ 6.93 ലക്ഷം ടണ്‍ നെല്ലാണ് സംഭരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: