അറ്റ്ലാന്റ: ജോര്‍ജ്ജ് ഫ്ളോയിഡിന് പിന്നാലെ യുഎസ് പോലീസ് വീണ്ടും കറുത്ത വര്‍ഗ്ഗക്കാരനെ കൊലപ്പെടുത്തി. 27കാരനായ റെയ്ഷാര്‍ഡ് ബ്രൂക്‌സ് എന്ന യുവാവിനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്.
ബ്രൂക്സ് കാറിനുള്ളില്‍ കിടന്ന് ഉറങ്ങിയത് വെന്‍ഡീസ് റസ്റ്റോറന്റിന് മുന്നിലെ റോഡില്‍ ഗതാഗതകുരുക്കിന് കാരണമായി. ഹോട്ടല്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ ബ്രൂക്സ് തടയുകയും ബ്രീത് അനലൈസര്‍ പരിശോധനക്ക് വിസ്സമ്മതിക്കുകയും ചെയ്തു.
തുടര്‍ന്ന് പോലീസുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കയ്യാങ്കളിയിലേക്ക് എത്തുകയും ചെയ്തതോടെ ബ്രൂക്‌സ് പോലീസിന്റെ ടേസര്‍ കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ ബ്രൂക്സിനെ പോലീസ് പിന്തുടര്‍ന്ന് വെടിവെക്കുകയായിരുന്നുവെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വെടിയേറ്റ ബ്രൂക്‌സിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെന്‍ഡീസ് റസ്റ്റോറന്റിലെ സിസിടിവി ദൃശ്യങ്ങളും ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. സംഭവത്തില്‍ അറ്റ്ലാന്റ് പോലീസ് മേധാവി എറിക്ക ഷീല്‍ഡ്സ് രാജിവെച്ചു. പ്രത്യേക അന്വേഷണത്തിന് ഫള്‍ട്ടന്‍ കൗണ്ടി ജില്ലാ അറ്റോര്‍ണി ഉത്തരവിട്ടു. അറ്റ്‌ലാന്റയില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രതിഷേധക്കാര്‍ കാറുകള്‍ കത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: