ബെംഗളൂരു: കര്‍ണാടക ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി 325 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ലോക് ഡൗണ്‍ കാരണം കെഎസ്ആര്‍ടിസി, ബിഎംടിസി, എന്‍ഇകെആര്‍ടിസി, എന്‍ഡബ്ല്യൂകെആര്‍ടിസി എന്നീ നാലു ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ ജീവനക്കാര്‍ക്കും ശമ്പളം മുടങ്ങിയിരുന്നു.
1.25 ലക്ഷം ജീവനക്കാര്‍ക്കാണ് ശമ്പളം നല്‍കാനായുള്ളത്. വരുമാനത്തില്‍ സംഭവിച്ച നഷ്ടമാണ് ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ വൈകിയത്. മേയ് പകുതിയോടെ ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ സര്‍വീസ് പുനരാരംഭിച്ചെങ്കിലും യാത്രക്കാരുടെ നിരക്ക് കുറവായതിനാല്‍ വരുമാനത്തില്‍ മെച്ചപ്പെട്ടില്ല. ജീവനക്കാര്‍ക്ക് ജൂണ്‍, ജൂലൈ മാസത്തിലെ ശമ്പളം നല്‍കാനായി 812.5 കോടി രൂപ ഫണ്ട് ആവശ്യപ്പെട്ട് കോര്‍പറേഷന്‍ നേരത്തേ സര്‍ക്കാരിനെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് 325 കോടി രൂപ അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: