ന്യൂദല്‍ഹി: ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ, കെ.എല്‍. രാഹുല്‍ എന്നിവരുള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക്് ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടെ (നാഡ) നോട്ടീസ്. എവിടെയാണെന്നത് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ നാഡയെ അറിയിക്കതിരുന്നതിനാണ് നോട്ടീസ്.
വനിതാ താരങ്ങളായ സ്മൃതി മന്ദാന, ദീപ്്തി ശര്‍മ എന്നിവരാണ് നാഡയുടെ നോട്ടീസ് ലഭിച്ച മറ്റ് ക്രിക്കറ്റ് താരങ്ങള്‍.
സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാണ് കളിക്കാരുടെ വിവരങ്ങള്‍ നല്കാന് കഴിയാതിരുന്നതെന്ന് ബിസിസിഐ വ്യക്തമാക്കി. ഈ കാര്യം നാഡയെ അറിയിച്ചിട്ടുണ്ട്. ബിസിസിഐയുടെ വിശദീകരണം ലഭിച്ചതായി നാഡാ ഡയറക്ടര്‍ ജനറല്‍ നവീന്‍ അഗര്‍വാള്‍ സ്ഥിരീകരിച്ചു.
്കളിക്കാര്ക്ക് നേരിട്ടോ അല്ലെങ്കില്‍ അവര്‍ക്ക് പകരം അസോസിയേഷനുകള്‍ക്കോ നാഡയ്ക്ക് വിവരങ്ങള്‍ നല്‍കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: