ന്യൂദല്‍ഹി: ഈ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്തുക ദുഷ്കരമാകുമെന്ന് ക്രിക്കറ്റ്ഇതിഹാസം സുനില്‍ ഗാവസ്കര്‍. ഒക്ടോബറില്‍ ഓസ്ട്രേലിയ ടി 20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തില്‍ ആമാസത്തില്‍ ഐപിഎല്‍ സംഘടിപ്പിക്കുക ബുദ്ധിമുട്ടാകുമെന്ന് ഗാവസ്കര്‍ പറഞ്ഞു.
ശ്രീലങ്കയില്‍ സെപ്തംബര്‍ ആദ്യം ഐപിഎല്‍ നടത്താനാകുമെന്നാണ് പ്രതീക്ഷ. അടുത്ത മാസം മുതല്‍ സ്റ്റേഡിയങ്ങളില്‍ ഇരുപത്തിയഞ്ച് ശതമാനം കാണികള്‍ക്ക് പ്രവേശനം നല്‍കുമെന്ന ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം ടി 20 ലോകകപ്പ് ഒക്ടോബറില്‍ തന്നെ നടക്കാനുള്ള സാധ്യത സജീവമായി.
ടി 20 ലോകകപ്പുമായി മുന്നോട്ടുപോകാന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ കൗണ്‍സില്‍ തീരുമാനിച്ചാല്‍ ഒക്ടോബറില്‍ ഐപിഎല്‍ നടത്താനാകില്ല.
സെപ്തംബറില്‍ ശ്രീലങ്കയിലോ യുഎഇയിലോ ഐപിഎല്‍ നടത്താനാകുമെന്ന് ഗാവസ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: