ചെന്നൈ: രാജീവ്ഗാന്ധി ഗവ. ആശുപത്രിയില്‍ 10 ദിവസത്തിനിടെ 90 ഡോക്ടര്‍മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കൊറോണ രോഗികളെ ചികിത്സിക്കാത്ത മറ്റ് വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്കും വൈറസ് ബാധയുണ്ടായതായി ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡോക്ടര്‍മാരുടെ ലഭ്യതക്കുറവ് കാരണം മറ്റ് സ്ഥലങ്ങളില്‍നിന്നുള്ള 300 ഡോക്ടര്‍മാരെ രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ 500 കിടക്കകള്‍ കൂടി രണ്ടുദിവസത്തിനകം സജ്ജീകരിക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ള തമിഴ്നാട്ടിൽ 42,687 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 397 പേരാണ് മരിച്ചത്. 23,409 പേർ രോഗമുക്തി നേടുകയും ചെയ്തു. 18,881 പേരാണ് ചികിത്സയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: