കൊല്ലം: നമുക്ക് എന്ത് കൊറോണ എന്നതാണ് കൊല്ലം നഗരത്തിലെ കാഴ്ച്ചകള്‍ കണ്ടാല്‍ തോന്നുക. കൊറോണ കാലത്ത് ശുചിത്വം പാലിക്കണമെന്ന് ബോധവത്കരണം പൊടിപൊടിക്കുമ്പോള്‍ ഇതൊന്നും ഇവിടെ പറ്റില്ലെന്ന രീതിയാണ് ചിലര്‍ക്ക്. നഗരത്തിന്റെ മുക്കിലും മൂലയിലും മാലിന്യങ്ങള്‍ വീണ്ടും കുന്നുകൂടി തുടങ്ങി. ലോക്ഡൗണിന് ഇളവ് കിട്ടിയത് മുതല്‍ കൊറോണ എന്ന മഹാവ്യാധിയെ മറന്ന മട്ടാണ്. ഹോട്ടലുകളും ഇറച്ചിക്കടകളും എല്ലാം സജീവമായപ്പോള്‍ അവശിഷ്ടങ്ങള്‍ ചാക്കില്‍ കെട്ടി റോഡില്‍ തള്ളുന്ന അവസ്ഥയായി.
മഴക്കാലം കൂടി എത്തിയതോടെ സ്ഥിതി കൂടുതല്‍ കഷ്ടമായി. മൂക്കുപൊത്താതെ റോഡിലൂടെ നടക്കാന്‍ പറ്റാത്ത അവസ്ഥ. പതിവുപോലെ രാത്രി പത്തിനുശേഷവും പുലര്‍ച്ചെയുമാണ് ഈ വലിച്ചെറിയല്‍. കളക്ടറും കോര്‍പ്പറേഷര്‍ അധികൃതരും എല്ലാം ശക്തമായ നടപടിയെടുക്കും എന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടാണ് ഇത്തരക്കാര്‍ക്ക്. കൈ കഴുകി സാമൂഹിക അകലവും ശുചിത്വവും പാലിച്ച് കഴിയേണ്ട സമയത്ത് എന്തുവന്നാലും വീട്ടിലെയും സ്ഥാപനങ്ങളിലെയും മാലിന്യം റോഡില്‍ തന്നെ കളയുമെന്ന വാശിയിലാണിവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: