തിരുവനന്തപുരം: വെള്ളനാട് പഞ്ചായത്തില്‍ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. പ്രദേശത്ത് ജലവിതരണം നടത്തുന്നത് കുതിരകുളം സ്‌കീമില്‍ നിന്നാണ്.
പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് സ്ഥാപിച്ച കുതിരകുളം പദ്ധതിയില്‍ ആര്യനാട് സെക്ഷന്റെ പരിധിയിലുള്ള സ്‌കീമില്‍ പമ്പിംഗ് നടത്തുന്നത് ജിഐ പൈപ്പ് വഴിയാണ്. ഇത് കാലപ്പഴക്കത്താല്‍ അടഞ്ഞ് വ്യാസം കുറവായതിന്റെ ഫലമായി ശുദ്ധജലവിതരണം താറുമാറായി. കാലപ്പഴക്കം ചെന്ന പമ്പ്‌സെറ്റാണ് ഇവിടെയുണ്ടായിരുന്നത്.
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വ്യാസം കൂടിയ പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്ന നടപടി ആരംഭിച്ചതായി ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കമ്മീഷനെ അറിയിച്ചു. പുതിയ പമ്പ് സെറ്റ് സ്ഥാപിക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ച് വൈദ്യുതി കണക്ഷന്‍ ലഭ്യമാകുമ്പോള്‍ പ്രദേശത്തെ ശുദ്ധജലവിതരണം കാര്യക്ഷമമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: