കുന്ദമംഗലം: കുന്ദമംഗലത്ത് മാതൃകാ പോലീസ് സ്റ്റേഷന്റെ നിര്‍മാണ പ്രവൃത്തി അന്തിമഘട്ടത്തിലേക്ക്. കുന്ദമംഗലത്ത് പെരിങ്ങളം കുറ്റിക്കാട്ടൂര്‍ റോഡില്‍ ആഭ്യന്തര വകുപ്പിന്റെ കൈവശത്തിലുള്ള ഒന്നരയേക്കര്‍ സ്ഥലത്ത് 6,500 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് കെട്ടിടനിര്‍മാണം നടക്കുന്നത്.
1.3 കോടി രൂപയാണ് നിര്‍മാണത്തിന് വകയിരുത്തിയിട്ടുള്ളത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. പോലീസ് സ്റ്റേഷനിലേക്ക് റോഡും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് 1.05 കോടി രൂപയും കുന്ദമംഗലം ടൗണില്‍ പോലീസ് നിയന്ത്രണത്തില്‍ സര്‍വൈലന്‍സ് സിസ്റ്റം സ്ഥാപിക്കുന്നതിന് 63.5 ലക്ഷം രൂപയും പുതുതായി അനുവ ദിച്ചിട്ടുണ്ട്.
സിറ്റി പൊലിസ് കമ്മീഷണര്‍ എ.വി. ജോര്‍ജ്, പി.ടി.എ. റഹിം എംഎല്‍എ തുടങ്ങിയവര്‍ സ്ഥലത്തെത്തി നിര്‍മാണ പുരാഗതി വിലയിരുത്തി. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. ലേഖ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി. ശ്രീജയന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ എ. ശശി, യുഎല്‍സിസി ഡെപ്യൂട്ടി മാനേജര്‍ കെ. ജയേഷ്, കുന്ദമംഗലം സിഐ ജയന്‍ ഡൊമിനിക്, സബ് ഇന്‍സ്‌പെക്ടര്‍ ടി.എസ്. ശ്രീജിത്, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ കെ. രജീഷ്, ജി.എസ്. ശ്രീജേഷ്, പി.കെ. രതീഷ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: