കോഴഞ്ചേരി: സ്കൂളുകളിൽ വിദ്യാർഥി പ്രവേശനവും ഓൺലൈൻ ക്ളാസ്സുകളും സജീവമായെങ്കിലും പത്തനംതിട്ട ജില്ലയിലെ പ്രൈമറി സ്കൂളുകളിലെ പ്രധാനാധ്യാപകരുടെ നിയമനം നീളുന്നു. നിലവിൽ യോഗ്യതയില്ലാത്തവരെ ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ അനിശ്ചിതത്വത്തിലാണ്.
നിലവിൽ ഒട്ടേറെ സ്കൂളുകളിൽ ടെസ്റ്റ് യോഗ്യതയില്ലാത്തവർ 50 വയസു കഴിഞ്ഞു എന്ന ആനുകൂല്യത്തിലാണ് പ്രമോഷൻ നേടിയത്. എന്നാൽ ഇത് അനുവദനീയമല്ലന്ന് ഹൈക്കോടതി 2018ൽ ഉത്തരവിട്ടു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇടത് അനുകൂല സംഘടനയായ കെഎസ്ടിഎ യിൽ അംഗങ്ങളായ അധ്യാപകരാണ് ഒഴിവാക്കപ്പെടുന്നത് എന്നതാണ് ഉത്തരവ് നടപ്പാക്കാതിരിക്കാനുള്ള യഥാർഥ കാരണം. പത്തനംതിട്ട ജില്ലയിൽ അധ്യാപകരുടെ പ്രമോഷൻ ലിസ്റ്റ് തയ്യാറായികഴിഞ്ഞു.
ഏപ്രിൽ മുപ്പതിന് കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. 63 പേരാണ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. സ്ഥാനകയറ്റത്തിന് അപേക്ഷിച്ചവരുടെ കൂട്ടത്തിൽ യോഗ്യതയില്ലന്ന് കണ്ടെത്തിയ 57 പേരെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.നിലവിലെ സാഹചര്യത്തിൽ പ്രമോഷൻ കാര്യം അനിശ്ചിതത്വത്തിലാണ് സംസ്ഥാനത്ത് ആകെ സർക്കാർ പ്രൈമറി സ്കൂളിൽ മാത്രം ഒഴിത്തു കിടക്കുന്നത് 920 പ്രഥമ അധ്യാപക തസ്തികകൾ ആണ്. അധ്യയന വർഷം തുടങ്ങിയിട്ടും അധ്യാപകർ,ഇല്ലാത്തത് ഈ സ്ക്കൂളുകളുടെ പ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കുന്നു.
ഹൈക്കോടതി ഉത്തരവിട്ടിട്ടും അത് പാലിക്കാതെ അനധികൃത സ്ഥാനക്കയറ്റം നടത്തുവാനുള്ള സർക്കാർ നീക്കമാണ് പ്രഥമ അധ്യപക നിയമനം നടത്താത്തത് എന്നാണ് ആക്ഷേപം. ഇടത് അധ്യാപക സംഘടനയിലുള്ള കുറച്ച് പേർക്ക് അടക്കം ഇങ്ങനെ നിയമനം നടത്തി എന്നാൽ യോഗ്യത പരീക്ഷാ ഇല്ലാതെ ഇങ്ങനെ സ്ഥാനക്കയറ്റം നടത്തരുത് എന്ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ സ്ഥാനക്കയറ്റം നൽകിയവരെ തരം താഴ്ത്തേണ്ടി വരുമെന്നതിനാലാണ് നിയമനം നടത്താതെ തസ്തിക ഒഴിച്ചിട്ടിരിക്കുന്നതിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: