തിരുവല്ല: പാലിയേക്കര ബസേലിയൻ കോൺവെന്റിൽ ദുരൂഹ സാഹചര്യത്തിൽ അന്തേവാസി മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് സംഘം വീണ്ടും മഠത്തിലെത്തി മൊഴിയെടുത്തു. അന്വേഷണ ഉദ്യോഗസ്ഥൻ എറണാകുളം റേഞ്ച് ഐജി ഗോപേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ മഠത്തിലെത്തി അന്തേവാസികളുടെ മൊഴിയെടുത്തത്.
കേസിൽ 33 സാക്ഷികളുടെ മൊഴിയാണ് ലോക്കൽ പോലീസിന്റെ എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ മദർസുപ്പീരിയർ ഉൾപ്പെടെ 12 അന്തേവാസികളെയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തത്. ഇന്നലെ ഉച്ചയോടെ എത്തിയ സംഘം മൂന്ന് മണിക്കൂറോളം മഠത്തിൽ ചെലവഴിച്ചു.
കേസിൽ തുടക്കം മുതൽ പോലീസ് ഒത്തുകളി ആരോപണം ഉയർന്നിരുന്നു. മെയ് ഏഴിന് ഉച്ചയോടെയാണ് മല്ലപ്പള്ളി ചുങ്കപ്പാറ സ്വദേശിനിയായ ദിവ്യ പി. ജോൺ തിരുവല്ലയിൽ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവത്തിൽ ലോക്കൽ പോലീസിന്റെ അന്വേഷണത്തെ ശരിവച്ച ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം എഡിജിപി ടോമിൻ തച്ചങ്കരി മടക്കിയിരുന്നു. ഇതേ തുടർന്നാണ് വീണ്ടും മൊഴിയെടുപ്പ് അടക്കം അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: