പാലക്കാട്: ഭാര്യയെ സൈക്കിള്‍ ബ്രേക്ക് കേബിള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. മുതലമട കുണ്ടലക്കുളമ്പ് കോളനിയിലെ മാരിയപ്പനാണ് (43) അഡീഷണല്‍ സെഷന്‍സ് കോടതി അഞ്ച് (എഫ്ടിസി-മൂന്ന്) ജഡ്ജി അനില്‍ ഭാസ്കര്‍ ശിക്ഷിച്ചത്. മുതലമട ചുള്ളിയാര്‍ ഡാം കുണ്ടലക്കുളമ്പ് കോളനിയിലെ ശെല്‍വി കൊല്ലപ്പെട്ട കേസിലാണ് വിധി. പിഴയടച്ചില്ലെങ്കില്‍ ഒരുമാസം അധികതടവനുഭവിക്കണം.
2016 സെപ്റ്റംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. മാരിയപ്പനുമായി പിണങ്ങി മക്കളോടൊത്ത് മാറിത്താമസിക്കുകയായിരുന്നു ശെല്‍വി. ഇതിലുള്ള വിരോധവും സംശയവും കാരണം തോര്‍ത്തില്‍ പൊതിഞ്ഞ സൈക്കിള്‍ ബ്രേക്ക് കേബിള്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു.
കൊല്ലങ്കോട് സിഐയായിരുന്ന സലീഷ് എന്‍. ശങ്കറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി. ജയപ്രകാശ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: