തിരുവനന്തപുരം: ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിക്കും മറ്റ് ക്ഷേമപദ്ധതികള്‍ക്കും കീഴില്‍ ഒരു മാസത്തേക്ക് 55 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ആവശ്യമാണ്. എഫ്സിഐയില്‍ നിലവില്‍ 811.69 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യ ശേഖരം ഉണ്ട്.
ലോക്ക്ഡൗണ്‍ തുടങ്ങിയതു മുതല്‍ 4194 റെയില്‍ റേക്കുകളിലൂടെ ഏകദേശം 117.43 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചു. റെയില്‍ പാത കൂടാതെ റോഡുകളിലൂടെയും ജലപാതകളിലൂടെയും ചരക്കു നീക്കം നടത്തി. ആകെ 245.23 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യ നീക്കം നടത്തി.
ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജിന് കീഴില്‍, ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി അല്ലെങ്കില്‍ സംസ്ഥാന പൊതുവിതരണസംവിധാനത്തിനു കീഴിലുള്ള കാര്‍ഡുകളുടെ പരിധിയില്‍ വരാത്ത 8 കോടി കുടിയേറ്റതൊഴിലാളികള്‍ക്കും, ഒറ്റപ്പെട്ടുപോയ, നിര്‍ധനരായ കുടുംബങ്ങള്‍ക്കും എട്ടു ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും മെയ്, ജൂണ്‍ മാസങ്ങളില്‍ ഒരാള്‍ക്ക് അഞ്ചു കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യമായി വിതരണം ചെയ്യുന്നു. മെയ്, ജൂണ്‍ മാസങ്ങളില്‍ ഒരു കുടുംബത്തിന് 1 കിലോഗ്രാം പയര്‍ വര്‍ഗങ്ങള്‍ സൗജന്യമായി നല്‍കുന്നു.
സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും 5.48 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഏറ്റെടുത്ത്22,812 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം 45.62 ലക്ഷം ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു.
ഏകദേശം 33,916 മെട്രിക് ടണ്‍ പയര്‍ വര്‍ഗങ്ങള്‍ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും അയച്ചിട്ടുണ്ട്. മൊത്തം 23,733 മെട്രിക് ടണ്‍ പയര്‍ വര്‍ഗങ്ങള്‍ വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഏറ്റെടുത്തു.
ഈ പദ്ധതി പ്രകാരം ഭക്ഷ്യധാന്യത്തിന് 3,109 കോടി രൂപയും, പയര്‍വര്‍ഗത്തിനുള്ള 280 കോടി രൂപയും വരുന്ന സാമ്പത്തിക ഭാരം പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ വഹിക്കുന്നു.
പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്‌ക്ക് കീഴില്‍ ഏപ്രില്‍-ജൂണ്‍ 3 മാസത്തേക്ക് മൊത്തം 104.3 ലക്ഷം മെട്രിക് ടണ്‍ അരിയും, 15.2 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പും ആവശ്യമാണ്. അതില്‍ 94.71 ലക്ഷം മെട്രിക് ടണ്‍ അരിയും, 14.20 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പും വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഏറ്റുവാങ്ങി.
2020 ഏപ്രില്‍ മാസത്തില്‍, 74 കോടി ഗുണഭോക്താക്കള്‍ക്ക് 37 ലക്ഷം മെട്രിക് ടണ്‍ (92%) ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു. 2020 മെയ് മാസത്തില്‍, ആകെ 35.82 ലക്ഷം മെട്രിക് ടണ്‍ (90%) ഭക്ഷ്യധാന്യങ്ങള്‍ 71.64 കോടി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. 2020 ജൂണ്‍ മാസത്തില്‍, 9.34 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ (23%) 18.68 കോടി ഗുണഭോക്താക്കള്‍ക്ക് എത്തിച്ചു. ഈ പദ്ധതിക്കാവശ്യമുള്ള 46,000 കോടി രൂപയുടെസാമ്പത്തിക ഭാരം കേന്ദ്രസര്‍ക്കാരാണ് വഹിച്ചത്.
പയറുവര്‍ഗ്ഗങ്ങളെ സംബന്ധിച്ചിടത്തോളം, മൂന്ന് മാസത്തെ മൊത്തം ആവശ്യം 5.87 ലക്ഷം മെട്രിക് ടണ്‍ ആണ്. ഈ പദ്ധതിക്കുള്ള ഏകദേശം 5,000 കോടി രൂപയുടെ സാമ്പത്തിക ഭാരം കേന്ദ്ര സര്‍ക്കാര്‍ വഹിക്കുന്നു. ഇതുവരെ 5.50 ലക്ഷം മെട്രിക് ടണ്‍ പയറുവര്‍ഗ്ഗങ്ങള്‍ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും അയച്ചു. കിട്ടിയ4.91 ലക്ഷം മെട്രിക് ടണ്ണില്‍നിന്നും 3.06 ലക്ഷം മെട്രിക് ടണ്‍ ഇതിനകം വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: