സൂറിച്ച്: ഫിഫയുടെ പുതിയ റാങ്കിങ്ങില്‍ ഇന്ത്യ 108-ാം സ്ഥാനം നിലനിര്‍ത്തി. ബെല്‍ജിയത്തിനാണ് ഒന്നാം റാങ്ക്. കൊറോണയെ തുടര്‍ന്ന്് രാജ്യാന്തര മത്സരങ്ങള്‍ മാറ്റിവച്ചതിനാല്‍ പുതിയ റാങ്കിങ്ങില്‍ കാര്യമായ മാറ്റമില്ല.
ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനാണ് രണ്ടാം റാങ്ക്. മുന്‍ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ മൂന്നാം സ്ഥാനത്തും. ഇംഗ്ലണ്ടും ഉറുഗ്വെയുമാണ് യഥാക്രമം നാല്, അഞ്ച് റാങ്കുകളില്‍.
ക്രൊയേഷ്യ, പോര്‍ച്ചുഗല്‍, സ്പെയിന്, അര്‍ജന്റീന, കൊളംബിയ എന്നിവയാണ് ആറു മുതല്‍ പത്ത്് വരെയുള്ള സ്ഥാനത്ത്.
1187 പോയിന്റോടെയാണ് ഇന്ത്യ 108-ാം റാങ്ക് നിലനിര്‍ത്തിയത്്. 2022 ലെ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇന്ത്യ ഒക്ടോബര്‍ എട്ടിന് ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെ നേരിടും. നവംബര്‍ 12 ന് ബംഗ്ലാദേശിനെയും നവംബര്‍ 17 ന് അഫ്ഗാനിസ്ഥാനെയും ഇന്ത്യ എതിരിടും.
അടുത്ത ഫിഫ റാങ്കിങ് ജൂലൈ പതിനാറിന് പ്രസിദ്ധീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: