കാന്‍ബറ: ഈ വര്‍ഷാവസാനം നടക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ്് ടീമിന് കാണികള്‍ക്ക് മുന്നില്‍ കളിക്കാനായേക്കും. അടുത്ത മാസം മുതല്‍ സ്റ്റേഡിയങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കുന്നതിനായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി.
അടുത്ത മാസം മുതല്‍ നടക്കുന്ന കായിക മത്സരങ്ങള്‍ വീക്ഷിക്കാന്‍ കാണികള്‍ക്ക് സ്റ്റേഡിയങ്ങളില്‍ പ്രവേശനം നല്‍കും. നാല്‍പ്പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയങ്ങളില്‍ പതിനായിരം പേര്‍ക്കാണ് പ്രവേശനം നല്‍കുക.
നാല് മത്സരങ്ങളുള്ള ഇന്ത്യ- ഓസീസ് ടെസ്റ്റ് പരമ്പര ഡിസംബര്‍ മൂന്നിന് ആരംഭിക്കും. ഗാബ, അഡ്ലെയ്ഡ് ഓവല്‍, മെല്‍ബണ്‍ ക്രിക്കറ്റ്് ഗ്രൗണ്ട്, സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുക.
കൊറോണ ഭീഷണിയുണ്ടെങ്കിലും ഇന്ത്യയുമായുള്ള പരമ്പര നടത്താനാകുമെന്ന്് പ്രതീക്ഷയിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. ഒരു രക്ഷയുമില്ലെങ്കില്‍ നാല് ടെസ്റ്റുകളും ഒരു വേദിയില്‍ നടത്തുമെന്ന്് അവര്‍ നേരത്തെ വ്യ്ക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: