കണ്ണൂര്‍: കണ്ണൂര്‍ കോര്പറേഷന് ഡപ്യൂട്ടി മേയറായി യുഡിഎഫിലെ പി.കെ. രാഗേഷിനെ തെരഞ്ഞെടുത്തു. രാഗേഷിന് 28 വോട്ടും എല്‍ഡിഎഫിലെ വെള്ളോറ രാജന് 27 വോട്ടും ലഭിച്ചു. രാവിലെ 11 മണിക്ക് കളക്ട്രേറ്റ് കണ്‍ഫറന്‍സ് ഹാളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നാലര വര്‍ഷത്തിനിടെ മൂന്നാം തവണയാണ് കണ്ണൂര്‍ കോര്‍പറേഷനില്‍ ഡപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.
എല്‍ഡിഎഫിനൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ്സ് വിമതനായി മത്സരിച്ച് ജയിച്ച പി.കെ. രാഗേഷ് ഇടക്കാലത്ത് യുഡിഎഫിലേക്ക് മടങ്ങിയതോടെയാണ് യുഡിഎഫ് കോര്പറേഷന് ഭരണം പിടിച്ചെടുത്തത്. നേരത്തെ ഡപ്യൂട്ടി മേയറായിരുന്ന പി.കെ രാഗേഷിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവശ്വാസ പ്രമേയത്തില്‍ മുസ്ലീം ലീഗ് കൗണ്‍സിലറായിരുന്ന കെ.പി.എ. സലീം കൂറുമാറി വോട്ട് ചെയ്തതോടെയാണ് രാഗേഷിന് സ്ഥാനം നഷ്ടമായത്. സമീറുമായുള്ള പ്രശ്നങ്ങള്‍ ലീഗ് നേതൃത്വം ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയ ശേഷമാണ് ഡപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്.
മുസ്ലീം ലീഗും കോണ്‍ഗ്രസ്സും തമ്മിലുള്ള ധാരണ പ്രകാരം നിലവിലെ മേയര്‍ സുമാ ബാലകൃഷ്ണന് ഇന്നലെ രാജിവെച്ചു. ലീഗിലെ സീനത്ത് പുതിയ മേയറാകും. 55 അംഗ കൗണ്‍സിലില്‍ നിലവില്‍ യുഡിഎഫിന് 28 ഉം എല്‍ഡിഎഫിന് 27 ഉം അംഗങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: