ന്യൂദല്‍ഹി:; നേപ്പാള്‍- ബീഹാര്‍ അതിര്‍ത്തിയില്‍ ഇന്ത്യക്കാരനായ കര്‍ഷകനെ നേപ്പാള്‍ സായുധ പോലീസ് വെടിവെച്ചുകൊന്നു. ജനന് നഗര്‍ സ്വദേശിയായ നാഗേശ്വര്‍ റായി (25) ആണ് കൊല്ലപ്പെട്ടത്. അതിര്‍ത്തി കടന്ന അതിക്രമിച്ചു കയറി എന്നാരോപിച്ചാണ് കൃഷി ചെയ്തുകൊണ്ടിരുന്ന കര്‍ഷകര്‍ക്ക് നേരെ നേപ്പാള്‍ സായുധ പോലീസ് വെടിയുതിര്‍ത്തത്. വെടിവെയ്പ്പില്‍ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ബിഹാറിലെ സിതാമാര്‍ഹി ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ ലാല്ബാണ്ടിയിലാണ് സംഭവം. അതിര്‍ത്തി കടന്നതായി ആരോപിച്ച് കൃഷിയിടത്തില്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന കര്‍ഷകര്‍ക്ക് നേരെ നേപ്പാളി ബോര്‍ഡര്‍ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു.
ഇന്ത്യയുമായി വളരെ നല്ല നയതന്ത്ര ബന്ധം പുലര്‍ത്തിയിരുന്ന് രാജ്യമായ നേപ്പാളില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ സ്ഥിതി ഗതികള്‍ മാറുകയായിരുന്നു. ചൈനയുടെ പിന്തുണയോടെ ഇന്ത്യന്‍ അതിര്‍ത്തികളില്‍ നേപ്പാള്‍ സായുധ സേനകള്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളെ നേപ്പാളിന്റെ ദേശീയ മാപ്പില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിച്ച നടപടി വളരെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കി.
സാര്‍ക്ക് രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്കുള്ള മേധാവിത്വം തകര്‍ക്കാനുള്ള പാക്കിസ്ഥാന്റേയും ചൈനയുടെയും ശ്രമങ്ങള്‍ക്ക് നേപ്പാളിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കുടപിടിക്കുന്നുവെന്നായിരുന്നു നയതന്ത്ര വിദഗ്ധരുടെ നിരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: