കൊല്ലം: അഞ്ചല്‍, ഏരൂര്‍, കടയ്ക്കല്‍ എന്നീ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും പ്രാബല്യത്തിലിരിക്കുന്ന കണ്ടയിന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഉത്തരവായി.
തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നീ പഞ്ചായത്തുകളില്‍ നിലവിലിരിക്കുന്ന ഹോട്ട് സ്പോട്ട് നിയന്ത്രണങ്ങളില്‍ നിന്ന് തെന്മല ഗ്രാമപഞ്ചായത്തിനെ പൂര്‍ണമായും നീക്കി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ അച്ചന്‍കോവില്‍ ക്ഷേത്രം (വാര്‍ഡ് 1), അച്ചന്‍കോവില്‍(വാര്‍ഡ് 2), ആര്യങ്കാവ്(വാര്‍ഡ് 4), ആര്യങ്കാവ് ക്ഷേത്രം(വാര്‍ഡ് 5), കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ ഇഎസ്എം കോളനി(വാര്‍ഡ് 4), റോസ്മല(വാര്‍ഡ് 5), അമ്പതേക്കര്‍(വാര്‍ഡ് 6), അമ്പലം(വാര്‍ഡ് 7), ചോഴിയക്കോട്(വാര്‍ഡ് 8) വാര്‍ഡുകളില്‍ മാത്രമായും പരിമിതപ്പെടുത്തി ഉത്തരവായി.
നിലവില്‍ കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ 20 മുതല്‍ 23 വരെയുള്ള വാര്‍ഡുകളിലും പന്മന പഞ്ചായത്തിലെ 10, 11 വാര്‍ഡുകളിലും പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ 12-ാം വാര്‍ഡിലും ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 15, 17 വാര്‍ഡുകളിലും കൊല്ലം കോര്‍പ്പറേഷനിലെ 34 മുതല്‍ 41 വരെയുള്ള ഡിവിഷനുകളിലും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ അതേപടി തുടരും. കൂടാതെ കുളത്തൂപ്പുഴ, ആര്യങ്കാവ് എന്നീ പഞ്ചായത്തുകളിലെ ഹോട്ട് സ്പോട്ട് നിയന്ത്രണങ്ങള്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: