ഓച്ചിറ: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വൃദ്ധരും ആരോഗ്യപരമായ അവശതകള്‍ നേരിടുന്നവരുമായ അന്തേവാസികളുടെ പ്രശനങ്ങള്‍ മനസ്സിലാക്കാതെയും രാഷ്ട്രീയനേട്ടം മുന്നില്‍ കണ്ടും ഭരണസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഓംകാര സത്രത്തിലെ ക്വാറന്റൈന് സംവിധാനം എത്രയും വേഗം അവസാനിപ്പിച്ച് മറ്റിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു.
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ക്ഷേത്രം തുറന്നു കൊടുത്ത ഭരണസമിതിയുടെ തീരുമാനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി സുശികുമാറിന്റെ നേതൃത്വത്തില്‍ സമരപ്രഖ്യാപനവും നടത്തി. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് ഓച്ചിറ രവികുമാര്‍, സെക്രട്ടറി വിജയന് മാലുമേല്‍, മുരളി പൂങ്കുഴിയില്‍, പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി പ്രദീപ് ശങ്കര്‍, ആര്‍എസ്എസ് ഖണ്ഡ് സംഘചാലക് ആര്. മോഹനന്, സഹകാര്യവാഹ് ഗിരീഷ്, ബിഎംഎസ് ജില്ലാ സെക്രട്ടറി ഓമനക്കുട്ടന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: