നാദാപുരം: നിര്‍ദ്ദിഷ്ട ഫയര്‍ഫോഴ്സ് കെട്ടിട നിര്‍മ്മാണ സ്ഥലത്തേക്കുള്ള പ്രവേശന വഴിയെച്ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. രണ്ടു വര്‍ഷം മുമ്പ് രണ്ട് സ്വകാര്യ വ്യക്തികള്‍ 25 സെന്റ് സ്ഥലം നല്‍കിയതിനെ തുടര്‍ന്ന് ചേലക്കാട് താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ ഓഫീസ് നാദാപുരം താലൂക്ക് ആശുപത്രിക്ക് പിന്നിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
അന്നു മുതല്‍ ഇവിടെയുള്ള പുറമ്പോക്ക് സ്ഥലത്തെ ചൊല്ലി സമീപവാസിയുമായി തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. കേസ് ഹൈക്കോടതി പരിഗണി ക്കുകയും പഞ്ചായത്തിന് അനുകൂലമായി വിധി വരികയും ചെയ്തതോടെ സ്ഥലത്ത് റോഡ് നിര്‍മ്മിച്ച് ബോര്‍ഡ് സ്ഥാപിച്ചു.
ഇന്നലെ 1.90 ലക്ഷം മുടക്കി നിര്‍മ്മാണ നടപടികള്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ കമ്പനി കെട്ടിട നിര്‍മാണത്തിനുള്ള പ്രാരംഭ നടപടിയായ മണ്ണ് പരിശോധനക്ക് യന്ത്രങ്ങളുമായി എത്തിയ പ്പോഴാണ് സ്ഥലഉടമയും ബന്ധുക്കളും ചേര്‍ന്ന് ഹൈ ക്കോടതിയുടെ സ്റ്റേ ഉണ്ടെന്ന് പറഞ്ഞ് നിര്‍മ്മാണ ജോലി തടയുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസുമായുണ്ടായ വാക്കേറ്റത്തിനൊടുവില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മറ്റുള്ളവരെ സ്ഥലത്ത് നിന്നും നീക്കുകയുമായിരുന്നു. എന്നാല്‍ സ്റ്റേ അനുവദിച്ചതായുള്ള വിവരം അറിയില്ലെന്നാണ് കരാറുകാരും ബന്ധപ്പെട്ടവരും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: