പെരിയ: കൈകോര്‍ക്കാം സായി ഹോസ്പിറ്റല്‍ ജനകീയ കൂട്ടായ്മ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന് വേണ്ടി നിര്‍മിക്കുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന്റെ കുറ്റിയടിക്കല്‍ ചടങ്ങ് ഭൂമി പൂജയോട് കുടി നടത്തി. മത സാമൂഹിക രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിലെ പ്രമുഖര്‍ ചടങ്ങിനെത്തിച്ചേര്‍ന്നു.
ജനകീയ കൂട്ടായ്മ നിര്‍മിക്കുന്ന കേരളീയ മാതൃകയിലുള്ള കെട്ടിടത്തില്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് സൗജന്യ ഡയാലിസിസ് സൗകര്യം, ഒ പി കൗണ്ടര്‍, കാന്റീന് എന്നിവയൊരുക്കും. നൂറു ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിച്ചു നാടിനു സമര്‍പ്പിക്കാനാണ് ജനകീയ കൂട്ടായ്മ ഉദ്ദേശിക്കുന്നത്.
ദാമോദരന്‍ ആര്‍കിടെക്ട്, പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍, പാറപ്പള്ളി ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിച്ചേര്‍ന്നു. കോവിഡ് 19 മുന്‍കരുതല്‍ കര്‍ശനമായി പാലിച്ചു കൊണ്ട് നടത്തിയ ചടങ്ങിന് ശേഷം എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ചേര്‍ന്ന് വ്യവസായ പ്രമുഖന് മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: