കാസര്‍കോട്: മണ്‍സൂണ്‍ കാല ട്രോളിംഗ് ആരെഭിച്ചതോടെ കീഴൂര്‍ തുറമുഖത്തുള്ള ഫിഷറീസ് സ്റ്റേഷന് ഉടന്‍ ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തീരദ്ദേശ കോര്പറേഷന് 50 ലക്ഷം മുതല്‍ മുടക്കില്‍ സ്ഥാപിച്ച ഫിഷറീസ് സ്റ്റേഷന് ഇന്ന് സാമൂഹ ദ്രോഹികളുടെ വിളയാട്ട കേന്ദ്രങ്ങളായി മാറിയിരിക്കുന്നു.
സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടം മൂലം നിലവിലുള്ള ഫിഷറീസ് സ്റ്റേഷന്റെ സാമഗ്രികള്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു. ട്രോളിംഗ് സമയത്ത് ചെറുവള്ളത്തില്‍ മത്സ്യബന്ധനത്തിന് പോകുമ്പോള്‍ അതില്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുവാനും മറ്റുള്ള മുന്നറിയിപ്പ് നല്‍കാനും ക്ഷേമനിധി ഓഫീസായി പ്രവര്‍ത്തിക്കുന്ന ഫിഷറീസ് സ്റ്റേഷന് ഉടനെ ഉല്‍ഘാടനം നിര്‍വഹിക്കണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.
അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ നിലവിലുള്ള വാടക ഫൈവര്‍ തോണി മണ്‍സൂണ്‍ക്കാലത്ത് കടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് സാധിക്കാത്തതിനാല്‍ ഫിഷറീസ് വകുപ്പിന്റെ രക്ഷാബോട്ട് കീഴൂര്‍ ഹാര്‍ബറില്‍ നിലനിര്‍ത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: