തിരുവല്ല: നഗരത്തിലെ കുട്ടികൾ അവധിക്കാലം വിനയോഗിച്ചത് പുതിയ വഴിയിലൂടെ. മുതിർന്നവർ പോലും പരീക്ഷണം നടത്താൻ മടിക്കുന്ന സിനിമ എന്ന സംരംഭത്തിലേക്കാണ് കുറച്ചു കുട്ടികൾ കോവിഡ് 19 ലോക്ഡൗൺ കാലത്തു ശ്രദ്ധ കൊടുത്തു വ്യത്യസ്തരായത്.
പരീക്ഷണാടിസ്ഥാനത്തിൽ ഒരു ഹ്രസ്വസിനിമ നിർമിച്ചു തിരക്കഥ എഴുതി സംവിധാനം ചെയ്തു അഭിനയിച്ചുകൊണ്ടാണ് ഇവർ തങ്ങളുടെ കഴിവ് തെളിച്ചത്. ‘ലോക്ഡൗൺ ‘ എന്ന് പേരിട്ടിരിക്കുന്ന ഈ ഹൃസ്വ സിനിമ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നു.
ഒരു സിനിമ നിർമിക്കുക എന്നത് ഒരു ചെറിയ കാര്യമല്ലെങ്കിലും ഈ ലോക്ഡൗൺ കാലത്തു ഇത് ഇവരുടെ ആഗ്രഹമായിരുന്നു. മീനാക്ഷി ശ്രീനിവാസൻ സുമിത് കൃഷ്ണൻ എന്നിവരുടെ രചനയിൽ അഖിൽ ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ലോക്ക് ഡൗൺ’ പ്രതീക്ഷ ക്രീയേഷൻസിന്റെ ബാനറിലാണ് നിർമിച്ചിരിക്കുന്നത്.
യൂട്യൂബിൽ റിലീസ് ചെയ്ത ഈ കുട്ടിചിത്രം തിരുവല്ല ഡിവൈഎസ്പി ടി. രാജപ്പൻ പ്രകാശനം ചെയ്തു. റിലീസ് ചെയ്തതിനു പിന്നാലെ തന്നെ മിനിമം റേറ്റിങ്് ചിത്രം നേടികഴിഞ്ഞു. മീനാക്ഷി എസ്, വൈഷ്ണവി, മയിത്രേയി, സരയു, അരുന്ധതി, ഹൃദയ, ആര്യ, സുമിത്, ശ്രീവല്ലഭ്, സായൂജ്, അർജ്ജുനൻ, രാഹുൽ ഉണ്ണികൃഷ്ണൻ, ബേബി അഭിജിത്, അഖിൽ ഉണ്ണി എന്നിവരാണ് അഭിനേതാക്കൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: