കാഞ്ഞങ്ങാട്: സമര്‍പ്പിത ജീവിതത്തിന്റെ കര്‍മ്മകാണ്ഡത്തില്‍ മാതൃകാ ജീവിതത്തിന്ന് ഉടമയും ധീരനായ കര്‍മ്മയോഗിയുമായിരുന്നു ഇന്നലെ അന്തരിച്ച രാ:വേണുഗോപാല്‍ എന്ന വേണുവേട്ടനെന്ന് പ്രശസ്ത പൂരക്കളി മറത്തുകളി ആചാര്യനും പഴയ കാല ബിഎംഎസ്സ് പ്രവര്‍ത്തകനുമായ കാഞ്ഞങ്ങാട്ട് ദാമോദരന്‍ പണിക്കര്‍ അഭിപ്രായപ്പെട്ടു.
കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തിന്ന് 1967 ല്‍ തുടക്കം കുറിച്ച വേണുവേട്ടന് ഭാരതത്തിലെ ഏററവും വലിയ തൊഴിലാളി സംഘടനയുടെ അഖിലേന്ത്യാ വര്‍ക്കിങ്ങ് പ്രസിഡണ്ട് സ്ഥാനം വഹിക്കുമ്പോഴും ഒരു സാധാരണ പ്രവര്‍ത്തകനെ പോലെ ഇടപഴകന്ന ശീലം താഴെക്കിടയിലുള്ള പ്രവര്‍ത്തകരെ സംഘടനയിലേക്കടുപ്പിക്കാന് കാരണക്കാരനായി എന്നതും മറ്റുള്ള നേതാക്കളില്‍ നിന്നും വേണുവേട്ടനെ വ്യത്യസ്തനാക്കി.
നാല്പത് വര്‍ഷക്കാലം അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഏറ്റവും വലിയനേട്ടമായി ഞാന്‍ കരുതുകയാണ്. ജില്ലയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കാഞ്ഞങ്ങാട്ട് വണ്ടയിറങ്ങിയാല് ഓട്ടോ റിക്ഷയോ, കാറോ ആക്കാമെന്ന് പറഞ്ഞാലും അദ്ദേഹം വേണ്ടെന്ന് പറഞ്ഞ് എന്റെ സ്ക്കൂട്ടറിന്റെ പിറകിലിരുന്നാണ് കാര്യാലയത്തിലേക്കും വീട്ടിലേക്കും പോകാറുള്ളത്. അപ്പോള്‍ വേണുവേട്ടന് പറയും എന്തിനാ പണം വെറുതേ കളയുന്നതെന്ന്. ഈ ഒരു എളിമ പ്രവര്‍ത്തനത്തില്‍ എല്ലായിടത്തും വേണുവേട്ടനില്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു.
നിലമ്പൂര്‍ കോവിലകത്തെ രാജകുടുംബാംഗമായ ഒരാളെ എളിമയാര്‍ന്ന സമര്‍പ്പിത ജീവിതത്തിലേക്ക് നയിച്ചത് സംഘ ശക്തിയും സംഘ ഭക്തിയുമാണെന്ന് ചിത്തിക്കേണ്ടതാണ്. ആ മഹാമനീഷിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം വേണുവേട്ടന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ക്കു മുമ്പില്‍ സാഷ്ടാംഗ പ്രണാമം.
അനുശോചിച്ചു
ചീമേനി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും, ബിഎംഎസ് അഖിലേന്ത്യ വര്‍ക്കിംഗ് പ്രസിഡന്റുമായ ആര്.വേണുഗോപാലിന്റെ നിര്യാണത്തില്‍ ബിജെപി കയ്യൂര്‍ ചീമേനി പഞ്ചായത്ത് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. യോഗത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം.ഭാസ്കരന്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സാഗര്‍ തെക്കെതലയ്ക്കല്‍, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് പി.രാജീവന്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടി.വി.രജ്ഞിത്ത്, മണ്ഡലം കമ്മറ്റി അംഗം രാമചന്ദ്രന്, സി.രാജന്, സി.എന്‍. ചന്ദ്രന്, കെ.വി.മുരളി എന്നിവര്‍ പങ്കെടുത്തു.
കാസര്‍കോട്: കേരളത്തിലെ മുതിര്‍ന്ന സംഘപ്രചാരകന് ആര്. വേണുഗോപാല്‍ ജിയുടെ നിര്യാണത്തില്‍ കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് ജില്ലാ കമ്മറ്റി യോഗം അനുശോചനം രേഖപ്പെടുത്തി. ജില്ലാ പ്രസിഡണ്ട് കെ.ഈശ്വര്‍ റാവു, സെക്രട്ടറി അരവിന്ദ് കുമാര്‍, ജോ.സെക്രട്ടറി മാധവന്, കണ്ണന് കുന്നുമ്മല്‍, കേശവ് ഭട്ട് കര്വാജെ. എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: