ചെറുതോണി: അനുമതി കൂടാതെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലൂടെ സര്‍വ്വീസ് വയര്‍ ഉപയോഗിച്ച് വൈദ്യുതി കണക്ഷന് നല്‍കിയതായി പരാതി. സംഭവത്തില്‍ ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡിനും വൈദ്യുതി വകുപ്പ് സെക്രട്ടറിക്കും സ്ഥലം ഉടമ മാത്യു ജോസഫ് ചിറ്റപ്പനാട്ട് പരാതി നല്കി.
നേര്യമംഗലം പുളിയന്മല ദേശീയപാതയോരത്ത് ആലിന്‍ചുവട് ജങ്ഷനില്‍ നിന്ന് വൈദ്യുതി പോസ്റ്റ് ഉപയോഗിക്കാതെ മുന്നൂറ് മീറ്ററോളം ദൂരമാണ് കൃഷിയിടത്തിലെ മണ്ണിനോട് മുട്ടിച്ചേര്‍ന്നു മരക്കൊമ്പിലൂടെയും സര്‍വ്വീസ് വയര്‍ വലിച്ചിരിക്കുന്നത്. ഇത്
പുരയിടത്തില്‍ കൃഷി ചെയ്യാന്‍ തടസമുണ്ടാക്കുന്നുവെന്നും പുരയിടത്തില്‍ നിന്ന് വൈദ്യുതി വയര്‍ നീക്കം ചെയ്ത് തരണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. സര്‍വ്വീസ് വയര്‍
പുരയിടത്തിലൂടെ വലിക്കുന്നതായി യാതൊരു അറിയിപ്പും തനിക്ക് നല്‍കിയില്ലെന്നും ഉടമ പറയുന്നു. സാധാരണയായി 100-150 മീറ്റര്‍ ദൂരം മാത്രമാണ് പോസ്റ്റില്ലാതെ സര്‍വ്വീസ് വയര്‍ വലിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: