അടിമാലി: കാലവര്‍ഷം ശക്തമാകും മുമ്പുതന്നെ വെള്ളത്തൂവലില്‍ വെള്ളക്കെട്ട്. വെള്ളത്തൂവല്‍ പൊന്മുടിറോഡില് പള്ളി വാസല്‍ പൗവര്‍ ഹൗസിന് സമീപമാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്.
പാലം മുതല്‍ കല്ലാര്‍കുട്ടി വരെയും, മൂന്നാര്‍ റോഡില്‍ ആനച്ചാല്‍ വരെയും റോഡ് തകര്‍ന്ന് തരിപ്പണമായിട്ട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ പെരുമഴയില്‍ റോഡിലെ ഗര്‍ത്തങ്ങള്‍ മഴവെള്ളം നിറഞ്ഞ് ചതിക്കുഴികളായി. ബൈക്ക് ഉള്‍പ്പെടെയുള്ള ചെറു വാഹനങ്ങള്‍ അപകടത്തില്‍ പെടുകയാണ്. ഓടകളില്ലാത്തത് മൂലം വെള്ളം റോഡില്‍ തന്നെ കെട്ടിക്കിടക്കുകയാണ്. മേഖലയിലെ റോഡുകളെല്ലാം പുനര്‍നിര്‍മിച്ച് ഗതാഗത ക്ഷമമാക്കിയെങ്കിലും ഈ റോഡുകള്‍ അവഗണനയില്‍ പെട്ട സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: