കാസര്‍കോട്: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പൊതു ഗതാഗത വാഹനങ്ങളും ബസ് സ്റ്റാന്റുകള്‍ ഉള്‍പെടെയുള്ള പൊതു ഗതാഗത ഇടങ്ങളും അണുവിമുക്തമാക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.
കാസര്‍കോട് പുതിയ ബസ്സ്റ്റാന്റും ബസുകളും അണുവിമുക്തമാക്കി ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം ആര്‍ടിഒ ഇ. മാഹന്‍ദാസ് നിര്‍വ്വഹിച്ചു. ബസ് ഓണേര്‍സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് സന്ധ്യ ഗിരീഷ്, കാസര്‍കോട് എന്ഫോര്ഡ്മെന്റ് വിഭാഗം എംവിഐമാരായ പി.വി.രതീഷ്, ടി.വൈകുണ്ഠന്‍, കെ.എം. ബിനീഷ് കുമാര്‍, ബസ് ഓണേര്‍സ് പ്രതിനിധികളായ മുഹമ്മദ് കുഞ്ഞി, മുഹദ്ബഷീര് ജീസ്തിയ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: