Categories: Idukki

പീഡനത്തിന് ഇരയായി ബാലിക തൂങ്ങി മരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍

മൂലമറ്റം എടാട് കൊല്ലക്കൊമ്പില്‍ നിതിന്‍ ആണ് അറസ്റ്റിലായത്. ഫെബ്രുവരി 18 നായിരുന്നു മൂലമറ്റം സ്വദേശിയായ ബാലിക തൂങ്ങിമരിച്ചത്. മൂലമറ്റത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന ഇയാള്‍ ബാലികയുമായി അടുപ്പത്തിലായിരുന്നു.

Published by

­

കാഞ്ഞാര്‍: പീഡനത്തിന് ഇരയായി പ്രായപൂര്‍ത്തിയാകാത്ത ബാലിക തൂങ്ങി മരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. പ്രതിയുടെ അറസ്റ്റ് വൈകിയത് ഭരണ കക്ഷിയുടെ ഇടപെടലിനെ തുടര്‍ന്നെന്ന് ആക്ഷേപം.

മൂലമറ്റം എടാട് കൊല്ലക്കൊമ്പില്‍ നിതിന്‍(21) ആണ് അറസ്റ്റിലായത്. ഫെബ്രുവരി 18 നായിരുന്നു മൂലമറ്റം സ്വദേശിയായ ബാലിക തൂങ്ങിമരിച്ചത്. മൂലമറ്റത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന ഇയാള്‍ ബാലികയുമായി അടുപ്പത്തിലായിരുന്നു. പ്രതി ബാലികയുടെ വീട്ടില്‍ സഹായിയായി താമസിച്ചിരുന്നു.  

ഇതിനിടെ വിവാഹ വാഗ്ദാനം നല്‍കി പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബാലികയെ പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു.  തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് നിതിനുമായുള്ള അടുപ്പം പോലീസ് അറിയുന്നത. എന്നാല്‍ കേസില്‍ പ്രതിയെ പിടികൂടുന്നതിന് നാല് മാസത്തോളം വൈകുകയായിരുന്നു. അറസ്റ്റ് തടസപ്പെടുത്തി ഭരണ കക്ഷിയുടെ ഇടപെടലും നടന്നു. സമ്മര്‍ദം ശക്തമായതോടെ ബുധനാഴ്ച ഇയാളെ ചോദ്യം ചെയ്യാനായി പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിരുന്നു.  

തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്നും ഫോട്ടോ അടക്കമുള്ള ഒട്ടേറെ രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. ബാലികയുടെ മാതാവില്‍ നിന്ന് പലതവണ പ്രതി പണം കൈപ്പറ്റിയിട്ടുണ്ടെന്നും സമ്മതിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടത്തി തെളിവെടുപ്പും മെഡിക്കല്‍ പരിശോധനയും നടത്തി. കാഞ്ഞാര്‍ സിഐ വി.വി. അനില്‍കുമാര്‍, എസ്‌ഐ കെ. സിനോദ്, എഎസ്ഐ സജി പി. ജോണ്‍, എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by