പാലക്കാട്: ജില്ലാശുപത്രിയില്‍ നിന്നും കൊറോണ സ്ഥീരികരിച്ച് മുങ്ങിയ ലോറി ഡൈവറെ പിടികൂടുന്നതിന് സൈബര്‍ പോലീസിന്റെ സഹായത്തോടെ അധികൃതര്‍ അന്വേഷണം തുടങ്ങി. മധുര സ്വദേശിയായ ലോറി ഡൈവറാണ് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞത്.
മധുരയില്‍ നിന്ന് ആലത്തൂരിലേക്ക് ലോഡിറക്കാന്‍ വന്നതായിരുന്നു. വയറുവേദനയെ തുടര്‍ന്ന് ആലത്തൂര്‍ താലുക്കാശുപത്രിയില്‍ പ്രവേശിച്ചെങ്കിലും കൊറോണ ലക്ഷണം കണ്ടതോടെ ജില്ലാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്രവ പരിശോധന ഫലം കിട്ടിയപ്പോള്‍ കൊറോണ സ്ഥീരികരിച്ചതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ തുടര്‍ പരിശോധനക്കായി നീരിക്ഷണ വാര്‍ഡിലെത്തിയപ്പോഴാണ് മുങ്ങിയ വിവരം അറിയുന്നത്.
ആശുപത്രി അധികൃതരുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സൈബര്‍ സെല്ല് മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വിശാഖപട്ടണത്തിലെത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. കൊറോണ ആശുപത്രിയില്‍ നിന്ന് രോഗി ചാടിപോയത് ഗുരുതരമായ വീഴ്ചയാണെന്നാണ് പ്രാഥമിക നിഗനം. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: