ന്യൂദല്‍ഹി : ആഭ്യന്തര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യയിലേക്ക് ആരും വരേണ്ടതില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. യുഎസ് മതസ്വാതന്ത്ര്യ കമ്മിഷന്റെ റിപ്പോര്‍ട്ടിനെതിരെയാണ് ഇത്തരത്തില്‍ രൂക്ഷമായ മറുപടി നല്‍കിയത്. കമ്മിഷന്റെ വിസ വിദേശകാര്യ മന്ത്രാലയം നിഷേധിക്കുകയും ചെയ്തു.
ഇന്ത്യയില്‍ മത വിഭാഗീയത ആണെന്നാണ് അമേരിക്കന്‍ മത സ്വാതന്ത്ര്യ കമ്മിഷന്റെ റിപ്പോര്‍ട്ട്. ദേശീയപൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ അന്താരാഷ്ട്ര തലത്തില്‍ തെറ്റായി പലരും വ്യഖ്യാനിച്ചതിനെ തുടര്‍ന്നാണ് അമേരിക്കയിലെ കമ്മീഷന് ഇന്ത്യക്കെതിരെ പ്രസ്താവന ഇറക്കിയത്. ഇന്ത്യയിലെ മതപരമായ സ്വാതന്ത്ര്യവും ഭരണഘടന നല്കുന്ന സംരക്ഷണത്തെയും കുറിച്ച് അമേരിക്കയ്ക്ക് ഒന്നും അറിയില്ല. കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കാതെ ഇന്ത്യയുടെ ആഭ്യന്തരവിഷയങ്ങളില്‍ ഇടപെടരുത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് പിന്നാലെയാണ് ദല്‍ഹിയിലെ പ്രശ്നം ഉയര്‍ത്തിക്കാട്ടി മതസ്വാതന്ത്ര്യ കമ്മിഷന് വിഷയം ചര്‍ച്ചചെയ്യുകയായിരുന്നു. ബിജെപിയുടെ എംപി നിഷാന്ത് ദുബെ വിദേശകാര്യമന്ത്രാലയത്തോട് കത്തിലൂടെ ഉന്നയിച്ച പരാതിക്കാണ് കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍ നരിട്ട് മറുപടിയും നല്‍കിയത്.
ഇന്ത്യ ഒരിക്കലും വിദേശ കമ്മിഷനുകളുടെ നിരുത്തരവാദപരമായ ഇത്തരം നിരീക്ഷണങ്ങളേയും വിലയിരുത്തലുകളേയും അംഗീകരിക്കില്ല. ആഭ്യന്തര വിഷയമാണ്. കാര്യം മനസ്സിലാക്കാതെ പ്രസ്താവന നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും എസ് ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: