കൊല്ലം: രൂക്ഷമായ കടബാധ്യതയെത്തുടര്‍ന്ന് ഫാക്ടറി ഉടമ തൂങ്ങിമരിച്ചു. പ്രവര്‍ത്തനം നിലച്ച നല്ലില നിര്‍മ്മല മാതാ ഫാക്ടറിയുടെ ഉടമ കുണ്ടറ നല്ലില ബഥേല്‍ ചരുവിള പുത്തന്‍വീട്ടില്‍ സൈമണ്‍(40) ആണ് മരിച്ചത്. ഫാക്ടറിയുടെ ഷെഡില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
നാല് കോടി രൂപയുടെ കടബാധ്യതയാണ് കമ്പനിക്കുണ്ടായിരുന്നത്. ഇത് അടച്ചുതീര്ക്കാനാകാത്തതിനെത്തുടര്ന്ന് ജപ്തിഭീഷണി നിലവിലുണ്ടായാരുന്നു. തന്റെയും ബന്ധുക്കളുടെയും വസ്തുവകകള്‍ ഈട് വെച്ചാണ് സൈമണ്‍ വായ്പ എടുത്തിരുന്നത്. വായപാ തിരിച്ചടവിന് സാവകാശം തേടി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല.
തുടര്‍ച്ചയായ ജപ്തിഭീഷണിയെത്തുടര്‍ന്ന് സൈമണ്‍ ആത്മഹത്യയുടെ വക്കിലാണെന്ന് നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. സൈമണും അച്ഛന് മത്തായിയും ചേര്‍ന്നാണ് നല്ലിലയില്‍ ഫാക്ടറി നടത്തിപ്പോന്നിരുന്നത്.
ആശയാണ് സൈമന്റെ ഭാര്യ. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി സഞ്ജനയും ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആല്‍വിനും മക്കളാണ്. സംസ്കാരം ഇന്നലെ ഉച്ചയോടെ നല്ലില ബഥേല്‍ ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: