കൊല്ലം: ബിഎംഎസ് അഖിലേന്ത്യാതലത്തില്‍ നടത്തുന്ന പൊതുമേഖലാസംരക്ഷണദിനത്തിന്റെ ഭാഗമായി കൊല്ലത്ത് ധര്‍ണ സംഘടിപ്പിച്ചു. ചിന്നക്കടയില്‍ ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ജില്ലാവൈസ് പ്രസിഡന്റ് എസ്. വാരിജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. സ്വകാര്യവത്കരണത്തിന്റെ പരിമിതഫലമായി തൊഴിലാളി വിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിഎംഎസ് കൊല്ലം മേഖലാ സെക്രട്ടറി എസ്. സുന്ദരന്‍ അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ലിസി രാജേന്ദ്രന്, ജില്ലാ സമിതിഅംഗം പി. ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.
ചവറ ഐആര്‍ഇയുടെ മുന്നില്‍ നടന്ന ധര്‍ണ ബിഎംഎസ് ജില്ലാവൈസ് പ്രസിഡന്റ് പരിമണം ശശി ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ആര്. രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. മേഖലാ ഭാരവാഹികളായ അശോകന്, താമരാക്ഷന്‍, ശരവണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: