ഓച്ചിറ: ഒരുതരത്തിലുമുള്ള സാമൂഹികസുരക്ഷാമുന്കരുതലുകളും സ്വീകരിക്കാതെ ഓച്ചിറ പരബ്രഹ്മക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുത്തത് വിവാദമാകുന്നു. ക്ഷേത്ര കോമ്പൗണ്ടിലെ കച്ചവടക്കാരുടെ താത്പര്യങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി അതിഥികളായ അന്തേവാസികളെ ബലിയാടാക്കുകയാണെന്നാണ് ആരോപണം.
ജില്ലയിലെ പ്രധാന കോവിഡ് 19 ക്വാറന്റീന് കേന്ദ്രങ്ങളിലൊന്നാണ് പരബ്രഹ്മ കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന ഓംകാരം സത്രം. ഇന്നലെ ഇവിടെ 34 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. സത്രത്തില്‍ നിരീക്ഷണത്തിലായിരുന്ന ആറ്റിങ്ങല്‍ സ്വദേശി രവിയെ(43) തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
അന്തേവാസികളുമായി സമ്പര്ക്കത്തിലിരുന്നയാള് നിരീക്ഷണകേന്ദ്രത്തില്‍ നിന്ന് രക്ഷപെട്ടത് ഗുരുതരമായ സുരക്ഷാ വീഴ്ചയായിട്ടാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ക്ഷേത്രംവക അഗതിമന്ദിരത്തില്‍ ഇരുന്നൂറോളം അന്തേവാസികളും ആഡിറ്റോറിയത്തില്‍ 93 പേരും താമസിക്കുന്നു. ഓംകാരം സത്രം ക്വാറന്റൈന് കേന്ദ്രത്തിനു വിട്ടുകൊടുക്കുകയും കച്ചവടത്തിനായി ക്ഷേത്രകോമ്പൗണ്ട് തുറന്നുകൊടുക്കുകയും ചെയ്ത ഭരണസമിതി ജനങ്ങളുടെ സുരക്ഷയില്‍ ഗുരുതരമായ വീഴ്ചകളാണ് വരുത്തിയിട്ടുള്ളത് എന്ന് ഭക്തജനങ്ങള്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: